സര്‍ക്കാരിന്റെ റൂഫ് ടോപ് സോളാര്‍ പദ്ധതിയില്‍ വന്‍ തട്ടിപ്പ് 

കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചതിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് സോളാര്‍ യൂണിറ്റുകള്‍ വില്‍ക്കുന്നത്.
സര്‍ക്കാരിന്റെ റൂഫ് ടോപ് സോളാര്‍ പദ്ധതിയില്‍ വന്‍ തട്ടിപ്പ് 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ റൂഫ് ടോപ് സോളാര്‍ പദ്ധതിയില്‍ തട്ടിപ്പെന്ന് ആരോപണം. പ്രമുഖ മാധ്യമം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചതിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് സോളാര്‍ യൂണിറ്റുകള്‍ വില്‍ക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ അനര്‍ട്ടിന്റെ 'ബൈ മൈ സണ്‍' എന്ന സൈറ്റിലൂടെയാണ് സോളാര്‍ യൂണിറ്റുകളുടെ വില്‍പന നടത്തുന്നത്. അനര്‍ട്ട് തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളുടെ ഉല്‍പന്നങ്ങളാണ് സൈറ്റില്‍. 

സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടമുള്ള ഉല്‍പന്നം നാട്ടുകാര്‍ക്ക് വാങ്ങാം. കേന്ദ്രസര്‍ക്കാര്‍ 30 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട് ഈ ഉല്‍പ്പന്നത്തിന്. ഒരു വാട്ടിന് 60 രൂപവച്ച് ഒരു കിലോ വാട്ടിന് 60000 രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ ബെഞ്ച് മാര്‍ക്ക് വില. അതില്‍ 30 ശതമാനം സബ്‌സിഡി നല്‍കും. സുതാര്യ ടെന്‍ഡര്‍ വഴി വില ഇനിയും കുറയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. പക്ഷെ വെബ്‌സൈറ്റിലൂടെ വില്‍ക്കുന്ന എല്ലാ ഉല്‍പന്നങ്ങളുടേയും അടിസ്ഥാന വില ബെഞ്ച് മാര്‍ക്ക് തുകയ്ക്ക് മുകളിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com