ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടരുത്, ക്രമസമാധാനം ഉറപ്പാക്കാൻ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

ദേവസ്വം ബോർഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുത്​. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാവില്ല
ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടരുത്, ക്രമസമാധാനം ഉറപ്പാക്കാൻ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന്​ അധികാരമില്ലെന്ന്​ ഹൈക്കോടതി. ദേവസ്വം ബോർഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുത്​. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാവില്ല.  ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

നിലക്കലിൽ പ്രതിഷേധത്തിനിടെ അറസ്​റ്റിലായ തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമർശം. ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ  ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സർക്കാർ പരിഗണിക്കേണ്ടത്​. ശബരിമലയിൽ മാധ്യമപ്രവർത്തകർക്കോ തീർത്ഥാടകർക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി നിർദേശിച്ചു.

ശബരിമലയിൽ മാധ്യമങ്ങളെ തടഞ്ഞോയെന്ന് കോടതി ആരാഞ്ഞു. മാധ്യമപ്രവർത്തകർക്ക് വിലക്കില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. തീർത്ഥാട​കരെയോ മാധ്യമപ്രവർത്തകരെയോ വിലക്കില്ലെന്ന്​ ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 

നിലക്കലിൽ വാഹനങ്ങൾ തകർത്ത പൊലീസുകാർക്കെതിരെ നടപടി വേണം. ഇരുചക്ര വാഹനങ്ങൾ പൊലീസ് തകർത്ത ദൃശ്യങ്ങൾ പരിശോധിച്ച് അവർക്കെതിരെ നടപടി എടുക്കണം. ശബരിമലയിൽ വാഹനങ്ങൾ എന്ത് പ്രകോപനമാണ് സൃഷ്ടിച്ചതെന്നും കോടതിആരാഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com