ഭര്‍ത്താവ് നിര്‍ബന്ധിച്ചതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്ന് യുവതി; സുരക്ഷ ഒരുക്കാനില്ലെന്ന് പൊലീസ് 

താന്‍ എത്തിയത് ഭര്‍ത്താവ് നിര്‍ബന്ധിച്ചതുകൊണ്ടാണെന്നും ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങിപ്പോകാന്‍ തയ്യാറാണെന്നുമാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്
ഭര്‍ത്താവ് നിര്‍ബന്ധിച്ചതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്ന് യുവതി; സുരക്ഷ ഒരുക്കാനില്ലെന്ന് പൊലീസ് 

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശി അഞ്ജു തീരുമാനത്തില്‍ നിന്ന് പിന്മാറി. താന്‍ എത്തിയത് ഭര്‍ത്താവ് നിര്‍ബന്ധിച്ചതുകൊണ്ടാണെന്നും ഭര്‍ത്താവ് സമ്മതിച്ചാല്‍ മടങ്ങിപ്പോകാന്‍ തയ്യാറാണെന്നുമാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. യുവതി സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും തത്കാലം സന്നിധാനത്തേക്ക് പോകുന്നില്ലെന്നും എസ്പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. യുവതി ആവശ്യപ്പെട്ടാല്‍ സുരക്ഷയൊരുക്കുമെന്നാണ് പൊലീസ് നിലപാട്. 

സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയില്‍ എത്തിയതിന് പിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. പമ്പാ ഗണപതി കോവിലിനു സമീപം നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാരുമായി പൊലീസ് ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും ഇവര്‍ വഴങ്ങാന്‍ കൂട്ടാക്കുന്നില്ല. 

അല്‍പസമയം മുന്‍പാണ് ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചത്. ചേര്‍ത്തല സ്വദേശിയായ 25കാരി അഞ്ജുവാണ് പമ്പയില്‍ സുരക്ഷ ആവശ്യപ്പെട്ട് എത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി എത്തിയത്.നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സിലാണ് യുവതിയും കുടുംബവും പമ്പയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com