യാത്രക്കാര്‍ക്ക് കൊച്ചിമെട്രോയുടെ ഹരിത സമ്മാനം

ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഔഷധസസ്യതൈകള്‍ നല്‍കിയത്. 
യാത്രക്കാര്‍ക്ക് കൊച്ചിമെട്രോയുടെ ഹരിത സമ്മാനം

രാവിലെ ഓഫിസിലേക്ക് പോകാനും പിന്നെ മറ്റ് ആവശ്യങ്ങള്‍ക്കുമായി കൊച്ചി മെട്രോയിലെത്തിയവര്‍ ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരി. കൊച്ചി മെട്രോയും ആയുഷ് മിഷനും ചേര്‍ന്ന് നല്‍കിയ സമ്മാനം കണ്ടാണ് യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നത്. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഔഷധസസ്യതൈകള്‍ നല്‍കിയത്. 

ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ആയുര്‍വേദ ദിനത്തില്‍ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്‌റ്റേഷനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് തൈകള്‍ സമ്മാനമായി ലഭിച്ചത്.

അശോകം മന്താരം, നീര്‍മരുത് ഉള്‍പ്പെടെ അപൂര്‍വ ഓഷധസസ്യങ്ങളുടെ നാലായിരം തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുസ് മിഷന്‍ എന്നിവര്‍ കെ എം ആര്‍ എലുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു.

ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഘോഷയാത്രയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ദിനാചരണ പരിപാടികളും വരും ദിവസങ്ങളില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com