വൈദ്യുതിക്കള്ളന്‍മാര്‍ വര്‍ധിക്കുന്നു ; രജിസ്റ്റര്‍ ചെയ്തത് 1100 കേസുകള്‍, പിഴയിനത്തില്‍ മാത്രം കിട്ടിയത് 8 കോടി രൂപ

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടും സംസ്ഥാനത്തെ വീടുകളില്‍ വൈദ്യുതി മോഷണം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് വകുപ്പിന്റെ റിപ്പോര്‍ട്ട്. 141 കേസുകളാണ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വൈദ്യുതിക്കള്ളന്‍മാര്‍ വര്‍ധിക്കുന്നു ; രജിസ്റ്റര്‍ ചെയ്തത് 1100 കേസുകള്‍, പിഴയിനത്തില്‍ മാത്രം കിട്ടിയത് 8 കോടി രൂപ

തിരുവനന്തപുരം: ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടും സംസ്ഥാനത്തെ വീടുകളില്‍ വൈദ്യുതി മോഷണം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് വകുപ്പിന്റെ റിപ്പോര്‍ട്ട്. 141 കേസുകളാണ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാല് വര്‍ഷത്തിനിടയില്‍ 1100 കേസുകള്‍ വകുപ്പ് കണ്ടെത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പിഴയിനത്തില്‍ മാത്രം വൈദ്യുതി ബോര്‍ഡിന് എട്ട് കോടി രൂപ ലഭിച്ചിട്ടുള്ളതായും കെഎസ്ഇബി വ്യക്തമാക്കി.

 സ്വകാര്യ സ്ഥാപനങ്ങളിലും വൈദ്യുതി മോഷണം നടക്കുന്നുണ്ട്. മീറ്ററിന്റെ നിശ്ചിത അകലത്തില്‍ മറ്റൊരു  ഉപകരണം സ്ഥാപിച്ച ശേഷം റിമോട്ട് ഉപയോഗിച്ച് മീറ്റര്‍ നിശ്ചലമാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. വടക്കാഞ്ചേരി, പാലക്കാട് ഭാഗങ്ങളിലാണ് വ്യാപക മോഷണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈദ്യുതി മോഷ്ടിച്ചതായി തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതിന് പുറമേ ഒരു വര്‍ഷത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ശരാശരി കണ്ടെത്തിയ ശേഷം അതിന്റെ രണ്ട് മടങ്ങ് തുക പിഴയായി ഈടാക്കുകയാണ് ചെയ്തു വരുന്നത്. 

റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കെഎസ്ഇബി ആരംഭിച്ചു. 2015 ലാണ് സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഏറ്റവുമധികം വൈദ്യുതി മോഷണം പിടിക്കപ്പെട്ടത്. 586 കേസുകള്‍ 2015 ല്‍ മാത്രം കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നായി മൂന്നരക്കോടിയോളം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com