ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതി എത്തി; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച 

ചേര്‍ത്തല സ്വദേശിയായ 25കാരി അഞ്ജുവാണ് പമ്പയില്‍ സുരക്ഷ ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്
ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതി എത്തി; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച 

പമ്പ: ശബരിമല ദര്‍ശനത്തിന് അനുവാദം തേടി യുവതി പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി. ചേര്‍ത്തല സ്വദേശിയായ 25കാരി അഞ്ജുവാണ് പമ്പയില്‍ സുരക്ഷ ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി എത്തിയത്. 

നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സിലാണ് യുവതിയും കുടുംബവും പമ്പയിലെത്തിയത്. സന്നിധാനത്തെത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

സന്നിധാനത്തെ സാഹചര്യം യുവതിയെ പറഞ്ഞ് മനസിലാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ആക്ടിവിസത്തിന്റെ ഭാഗമായാണോ യുവതി എത്തിയതെന്നന്ന് പരിശോധിക്കുകയാണ് ഉദ്യോഗസ്ഥര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com