'സത്യന്‍ മാഷുടുപ്പിച്ച ആ തോര്‍ത്ത് പിന്നെ ആരും അഴിച്ചില്ല, മാറാത്ത ആചാരങ്ങള്‍ എല്ലാം മാറ്റണം'; ഒരു മകന്റെ കുറിപ്പ് വൈറലാകുന്നു

ഒരു ദിവസം സത്യന്‍ മാഷ് അച്ഛനെ ഉപദേശിച്ചു.. സദാശിവനും തോര്‍ത്തുടുക്കണം. അച്ഛനത് വീട്ടില്‍ പറഞ്ഞു. ഭയന്ന വീട്ടുകാര്‍ ആവശ്യം തള്ളി. പിറ്റേന്നും അച്ഛന്‍ കോണകത്തില്‍ സ്‌ക്കൂളില്‍ എത്തി.. സാഹചര്യം 
'സത്യന്‍ മാഷുടുപ്പിച്ച ആ തോര്‍ത്ത് പിന്നെ ആരും അഴിച്ചില്ല, മാറാത്ത ആചാരങ്ങള്‍ എല്ലാം മാറ്റണം'; ഒരു മകന്റെ കുറിപ്പ് വൈറലാകുന്നു

ലച്ചിത്രതാരമായിരുന്ന സത്യന്‍ അധ്യാപകനായിരുന്ന കാലത്ത് ചെയ്ത 'അയിത്തം അവസാനിപ്പിക്കലി'നെ കുറിച്ചുള്ള ചന്ദ്രപ്രകാശിന്റെ കുറിപ്പ് വൈറലാവുന്നു.  പഠനത്തില്‍ മിടുക്കനായിരുന്നുവെങ്കിലും ജാതിയില്‍ കുറഞ്ഞത് കൊണ്ട് നേരായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ അവകാശമില്ലാതിരുന്ന തന്റെ അച്ഛന് സത്യന്‍ തോര്‍ത്ത് മുണ്ട് ധരിപ്പിച്ച സംഭവമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

സവര്‍ണ സഹപാഠികള്‍ ആദ്യം തോര്‍ത്ത് പറിച്ചെറിഞ്ഞുവെങ്കിലും പിന്നീട് ആരും അതിന് ധൈര്യപ്പെട്ടില്ല. അത്തരം ആചാരങ്ങള്‍ എല്ലാം മാറി, മാറാത്തവ ക്ഷേത്രാചാരങ്ങള്‍ ആണെങ്കിലും മാറ്റണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
 കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം...

ചിത്രത്തിലെ ഒരാളെ ലോകം അറിയും.രണ്ടാമത്തെയാള്‍ എന്റെ പിതാവായ കെ.സദാശിവന്‍.സത്യന്‍മാഷും അച്ഛനും തമ്മിലുള്ള ബന്ധം എന്താണന്നല്ലേ?എന്റെ പിതാവിന്റെ ആദ്യ അദ്ധ്യാപകന്‍.

ആറാമട വിദ്യാലയത്തിലെമാഷ്.നീണ്ട വര്‍ഷങ്ങള്‍ പഴക്കമുള്ള ആ അയിത്ത കഥ അച്ഛന്‍ പലകുറി എന്നോടും മറ്റു പലരോടും പറഞ്ഞത് ഇന്നും ചെവിയില്‍ മുഴങ്ങുന്നു.അയിത്തക്കാര്‍ക്ക് പഠനം അന്യമായകാലം.. സത്യന്‍ മാഷിനെ പോലെ നാലക്ഷരം പഠിച്ചവര്‍ വിരളം. സത്യന്‍ മാഷ് അന്നത്തെ ഉയര്‍ന്ന വിദ്യാഭ്യാസമായ വിദ്വാന്‍ പരീക്ഷ പാസ്സായി. ആദ്യജോലി അദ്ധ്യാപകവൃത്തി.തുടര്‍ന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍, പട്ടാളക്കാരന്‍, ഇന്‍സ്‌പെക്ടര്‍.. അവസാനമാണ് സിനിമാഭിനയം തൊഴിലാക്കിയത്..

കാര്യത്തിലേക്ക് വരാം.. എന്റെ പിതാവിന്റെ സ്‌കൂള്‍ വേഷം കോണകം മാത്രമായിരുന്നു. മേല്‍വസ്ത്രം ഇല്ല. സവര്‍ണ വിദ്യാര്‍ത്ഥികളുടേത് ഒറ്റ തോര്‍ത്ത്.ഈ യൂണിഫോമില്‍ നടന്ന് സ്‌കുളില്‍ എത്തും. പഠനത്തില്‍ സവര്‍ണ വിദ്യാര്‍ത്ഥികളേക്കാള്‍ അല്പം മിടുക്കനായിരുന്നതിനാല്‍ മാഷിന്റെ കണ്ണിലുണ്ണി.

ഒരു ദിവസം സത്യന്‍ മാഷ് അച്ഛനെ ഉപദേശിച്ചു.. സദാശിവനും തോര്‍ത്തുടുക്കണം. അച്ഛനത് വീട്ടില്‍ പറഞ്ഞു. ഭയന്ന വീട്ടുകാര്‍ ആവശ്യം തള്ളി. പിറ്റേന്നും അച്ഛന്‍ കോണകത്തില്‍ സ്‌ക്കൂളില്‍ എത്തി.. സാഹചര്യം മനസ്സിലാക്കിയ സത്യന്‍ മാഷ് സ്‌കൂള്‍ അവസാനിച്ച ആ ദിവസം അച്ഛന് ഒരു തോര്‍ത്ത് മുണ്ട് സമ്മാനിച്ചു.. മാഷ് തന്നെ ധരിപ്പിച്ചു... തിരുമലമുക്കില്‍ വച്ച് സവര്‍ണ കുട്ടികള്‍ അച്ഛന്റെ തോര്‍ത്ത് മുണ്ട് ഉരിഞ്ഞെടുത്തു..അരിശം തീരാതെ കോണകവും വലിച്ചഴിച്ചു... ഒരുവിധം അന്ന് വീട്ടിലെത്തി.. പിന്നെ കുറെ നാള്‍ സ്‌കൂളില്‍ പോയില്ല.... മാഷിനോട് എന്ത് സമാധാനം പറയും... തോര്‍ത്ത് നഷ്ടമായിരിക്കുന്നു..

പഠനം ഏതാണ്ട് ഉപേക്ഷിച്ച ഘട്ടത്തില്‍ ആരുടേയോ പ്രേരണയാല്‍ വീണ്ടും സ്‌കൂളില്‍ എത്തി.. പഴയ വേഷം.. കാര്യങ്ങള്‍ മാഷിനെ ധരിപ്പിച്ചു... തോര്‍ത്ത് ഉരിഞ്ഞ കുട്ടികള്‍ക്ക് മാഷ് വക ചെറിയ ശിക്ഷ.. വീണ്ടും മാഷിന്റെ വക രണ്ടാം തോര്‍ത്ത്.. പിന്നെ ആ തോര്‍ത്ത് ആരും ഉരിഞ്ഞിട്ടില്ല.. നാലഞ്ച് പേരോട് എതിരിട്ട് മുണ്ട് നിലനിര്‍ത്താന്‍ അച്ഛന്‍ പരിശീലിച്ച് കഴിഞ്ഞിരുന്നു...........

ആചാരം നിലനിര്‍ത്താന്‍... പെടാപ്പാട് പെടുന്നവര്‍ ഇതൊക്കെ അറിയണം.. ചരിത്രത്തിന്റെ പിന്നാംപുറങ്ങളില്‍ ഒന്ന് കണ്ണോടിക്കണം....... സത്യന്‍ മാഷിന്റെ വിരലിലെണ്ണാവുന്ന സിനിമകള്‍ അച്ഛനൊപ്പമാണ് ആദ്യമായി കാണുന്നത്... പാങ്ങോട്ടെ ഗാരിസണ്‍...പേട്ട കാര്‍ത്തികേയ എന്നീ കൊട്ടകകളില്‍.......സത്യന്‍ മാഷ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ അച്ഛന്‍ ഇരിപ്പടത്തില്‍ നിന്നും അല്പം ഉയര്‍ന്ന് ആദരവ് കാട്ടി ഇരിക്കുമായിരുന്നു... ആദ്യമായി വീട്ടില്‍ ഠ് വാങ്ങിയപ്പോഴും കസേരയില്‍ നിന്നും എണീറ്റ് വണങ്ങി സത്യന്‍ സിനിമകള്‍ കാണുന്ന അച്ഛനെ ഞാന്‍ കൗതുകത്തോടെ നോക്കിക്കണ്ടു............

സത്യന്‍ മാഷ് മരിച്ചു... ഞാന്‍ അന്ന് ചെറിയ കുട്ടി.... സംസ്‌കാരം പാളയംഘങട പള്ളിയില്‍.... അച്ഛന്റെ കൈ പിടിച്ച് ചടങ്ങില്‍ ഞാനും സംബന്ധിച്ചു... വലിയ പുരുഷാരം..... ജനപ്രളയം.... അച്ഛനെന്നെ തോളില്‍ എടുത്തിരുത്തി........ ഞാന്‍ പേട്ടയിലെ ഘജ സ്‌കൂളില്‍ ആദ്യം പോയതുതന്നെ നല്ല വേഷവിധാനത്തോടെ......... ആചാരം മാറി... ഇനിയും മാറണം ആചാരങ്ങള്‍..... മാറാത്തവ മാറ്റണം...... ക്ഷേത്രാചാരങ്ങള്‍ ഉള്‍പ്പടെ..... സത്യന്‍ മാഷിനും അച്ഛനും ആദരാഞ്ജലികള്‍...! ! !
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com