സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകനെ മാന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തു. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍.കുറുപ്പാണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തില്‍ വിട്ടു. ഡിവൈഎഫ്‌ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

സംഭവം വിവാദമായതോടെ ഫെയ്‌സ്ബുക്കില്‍നിന്നു ചിത്രങ്ങള്‍ അപ്രത്യക്ഷമായിരുന്നു. ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ ചിത്രമെടുത്തു പോസ്റ്റ് ചെയ്തതാണെന്നും വിവാദമായപ്പോള്‍ പിന്‍വലിച്ചെന്നും രാജേഷ് പൊലീസിനോടു പറഞ്ഞു. രാജേഷിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു പരിശോധനയ്ക്കായി സൈബര്‍ സെല്ലിനു കൈമാറി. കേരള പൊലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com