സുരക്ഷാ വലയത്തില്‍ അയ്യപ്പ ഭക്തന്‍മാര്‍ പമ്പയിലേക്ക്; വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി, സന്നിധാനത്ത് 15 വനിതാ പൊലീസ്‌

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തന്‍മാരെ നിലയ്ക്കലില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. നിലയ്ക്കലില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസ്
സുരക്ഷാ വലയത്തില്‍ അയ്യപ്പ ഭക്തന്‍മാര്‍ പമ്പയിലേക്ക്; വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി, സന്നിധാനത്ത് 15 വനിതാ പൊലീസ്‌

സന്നിധാനം :ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തന്‍മാരെ നിലയ്ക്കലില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. നിലയ്ക്കലില്‍ നിന്നുള്ള സര്‍വ്വീസ് രാവിലെ11.30 ഓടെ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

കാല്‍നടയായെത്തിയ തീര്‍ത്ഥാടകരെയാണ് ആദ്യം പമ്പയിലേക്ക് കടത്തിവിട്ടത്. വാഹനങ്ങള്‍ കടത്തി വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എരുമേലിയില്‍ നിന്ന് നിലയ്ക്കലിലേക്ക് രണ്ട് വാഹനങ്ങള്‍ വീതം നിശ്ചിത ഇടവേളകളില്‍ കടത്തിവിടാനാണ് തീരുമാനം.

ഭക്തരായ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായും നിയന്ത്രിക്കുന്നതിനുമായി
50 വയസ്സിന് മേല്‍ പ്രായമുള്ള 15 വനിതാ പൊലീസുകാരെ സന്നിധാനത്തെ നടപ്പന്തലില്‍ നിയോഗിച്ചിട്ടുണ്ട്. പ്രായമായ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വനിതാ പൊലീസിനെ സന്നിധാനത്തെ നടപ്പന്തലില്‍നിയോഗിച്ചത്.

അതിനിടെഎരുമേലിയിലും വടശ്ശേരിക്കരയിലും അയ്യപ്പഭക്തന്‍മാരെ കടത്തിവിടുന്നില്ലെന്ന് ആരോപിച്ച് രാവിലെ നാമജപം നടന്നിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് ആട്ടതിരുനാളിനായി ശബരിമല നട തുറക്കുന്നത്.കനത്ത സുരക്ഷാവലയം തീര്‍ത്ത് 3000 ത്തോളം പൊലീസുകാരാണ് ശബരിമലയില്‍ ഉള്ളത്. 20 കമാന്റോകളും 100 വനിതാ പൊലീസും അടങ്ങുന്നതാണ് സുരക്ഷാ സംഘം. സന്നിധാനത്തേക്കുള്ള എല്ലാ വഴികളിലും കനത്ത പരിശോധന നടത്തും. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുമടക്കം സര്‍വ്വ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

നിലയ്ക്കല്‍ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് ബാധകമാക്കുമെന്നും ഇന്നും നാളെയും കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവരെ കടത്തിവിടില്ലെന്നും പൊലീസ് വ്യക്തമാക്കി. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. വൈകിട്ട് നടതുറന്നാല്‍ പൂജ ഉണ്ടാവില്ല.

ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭക്തരോട് നിലയ്ക്കല്‍ തങ്ങാനായിരുന്നു സുരക്ഷയുടെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടത്. മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനായുള്ള ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com