അത് ബാബറി മസ്ജിദ് ആക്രമണ വാര്‍ഷികത്തിലുള്ള ശബരിമലയുടെ ചിത്രം; സംഘപരിവാറിന്റെ ഒരു നുണകൂടി പൊളിയുന്നു

ഭക്തരെ വലച്ചുകൊണ്ട് ശബരിമലയില്‍ സര്‍ക്കാര്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി എന്ന തരത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രങ്ങളെന്ന് വ്യക്തമാക്കി പി. രാജീവ്
അത് ബാബറി മസ്ജിദ് ആക്രമണ വാര്‍ഷികത്തിലുള്ള ശബരിമലയുടെ ചിത്രം; സംഘപരിവാറിന്റെ ഒരു നുണകൂടി പൊളിയുന്നു

കൊച്ചി: ഭക്തരെ വലച്ചുകൊണ്ട് ശബരിമലയില്‍ സര്‍ക്കാര്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി എന്ന തരത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രങ്ങളെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
പി. രാജീവ് രംഗത്ത്. യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ വന്‍ പൊലീസ് വ്യൂഹം എന്ന തരത്തിലാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയയില്‍ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് തുറന്നുകാട്ടിയാണ് രാജീവ് രംഗത്ത് വന്നിരിക്കുന്നത്. 

ചിലരുടെ അജണ്ടകളില്‍ തല വെച്ച് കൊടുക്കാതിരിക്കേണ്ടത് എത്രമാത്രം അനിവാര്യമാണെന്ന് വിവേകമുള്ള മലയാളികള്‍ക്ക് മനസിലാവുമല്ലോ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം വ്യാജ ചിത്രങ്ങള്‍ തുറന്നുകാട്ടിരിക്കുന്നത്. 

പി.രാജീവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

ശബരിമല സന്നിധാനത്ത്‌ പൊലീസിനെ നിറച്ചുവെന്നു കാണിച്ച്‌ വ്യാപകമായി പ്രചരിക്കപ്പെടുന്ന രണ്ട്‌ ഫോട്ടോകളാണിവ. ഇവ രണ്ടും ശബരിമലയിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണോ?

1) 2016 ഡിസംബറിൽ ബാബറി മസ്ജിദ്‌ തകർത്തതിന്റെ വാർഷികവുമായി ബന്ധപ്പെട്ട്‌ സന്നിധാനത്ത്‌ അതീവ സുരക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വാർത്തക്കൊപ്പം ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണു ആദ്യത്തേത്‌. ( വാർത്ത ലിങ്ക്‌ ചേർക്കുന്നു)
https://www.thehindu.com/…/Tight-securi…/article16739103.ece

2) 2016 ജനുവരിയിൽ പുതിയ ബാച്‌ പോലീസ്‌ ശബരി മലയുടെ സുരക്ഷ ഏറ്റെടുത്ത വാർത്തയുമായി ബന്ധപ്പെട്ട്‌ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രമാണു രണ്ടാമത്തേത്‌.

ചിലരുടെ അജണ്ടകളിൽ തല വെച്ച്‌ കൊടുക്കാതിരിക്കേണ്ടത്‌ എത്രമാത്രം അനിവാര്യമാണെന്ന് വിവേകമുള്ള മലയാളികൾക്ക്‌ മനസിലാവുമല്ലോ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com