മടങ്ങാന്‍ തയ്യാറെന്ന് യുവതി; നടക്കില്ലെന്ന് ഭര്‍ത്താവ്, ബന്ധുക്കളെ വരുത്തി അനുനയിപ്പിക്കാന്‍ പൊലീസ്,സന്നിധാനത്ത് നിന്ന് മാറാതെ ഭക്തര്‍:നാടകീയ രംഗങ്ങള്‍ 

ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്ന ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ചേര്‍ത്തല സ്വദേശിയായ യുവതി മടങ്ങാന്‍ തയ്യാറെന്ന് സമ്മതം മൂളി
മടങ്ങാന്‍ തയ്യാറെന്ന് യുവതി; നടക്കില്ലെന്ന് ഭര്‍ത്താവ്, ബന്ധുക്കളെ വരുത്തി അനുനയിപ്പിക്കാന്‍ പൊലീസ്,സന്നിധാനത്ത് നിന്ന് മാറാതെ ഭക്തര്‍:നാടകീയ രംഗങ്ങള്‍ 

പമ്പ: ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്ന ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ചേര്‍ത്തല സ്വദേശിയായ യുവതി മടങ്ങാന്‍ തയ്യാറെന്ന് സമ്മതം മൂളി. എന്നാല്‍ മടങ്ങിപ്പോകാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് യുവതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് പറഞ്ഞിട്ടാണു വന്നതെന്നും മടങ്ങാന്‍ തയ്യാറെന്നും അഞ്ജു പൊലീസിനെ അറിയിച്ചു. യുവതി സുരക്ഷ ആവശ്യപ്പെടുകയാണെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. സന്നിധാനത്തേയ്ക്ക് പോകാന്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. തത്കാലം സന്നിധാനത്തേയ്ക്ക് പോകുന്നില്ലെന്ന് എസ്പി രാഹുല്‍ ആര്‍ നായര്‍ അറിയിച്ചു. 

യുവതി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് മല കയറാനെത്തിയത്. ചേര്‍ത്തലയിലെ കുടുംബാംഗങ്ങളുമായി പൊലീസ് ചര്‍ച്ച നടത്തി. ചേര്‍ത്തലയില്‍നിന്നു യുവതിയുടെ ബന്ധുക്കള്‍ പമ്പയിലേക്കു തിരിച്ചു. യുവതിയും കുടുംബവും പമ്പ പൊലീസ് കണ്‍ട്രോള്‍ സ്‌റ്റേഷനിലാണ്. യുവതി എത്തിയതറിഞ്ഞു പമ്പ ഗണപതി കോവിലിനു സമീപത്തെ നടപ്പന്തലില്‍ ഭക്തര്‍ നാമജപത്തിലാണ്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ നേതൃത്വത്തിലാണു നാമജപം. ഇതിനിടെ ദര്‍ശനത്തിന് എത്തിയ ഭക്തര്‍ സന്നിധാനത്ത് തുടരുകയാണ്. 

തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്നു വൈകിട്ട് അഞ്ചിനാണു ശ്രീകോവില്‍ തുറന്നു വിളക്ക് തെളിച്ചത്. പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. നടപ്പന്തല്‍, പതിനെട്ടാംപടി, പൂങ്കാവനം, പാണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളിലെ സുരക്ഷയ്ക്കായി ആയിരത്തിലധികം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സാധാരണ വേണ്ടുന്ന സുരക്ഷാക്രമീകരണങ്ങള്‍ മാത്രമാണുളളതെന്നും ഭക്തര്‍ക്ക് അടക്കം നിയന്ത്രണങ്ങളില്ലെന്നും ഐജി എം.ആര്‍.അജിത് കുമാര്‍ അറിയിച്ചു. സന്നിധാനത്തു പ്രശ്‌നങ്ങളുണ്ടായാല്‍ നിയന്ത്രിക്കുന്നതിനു മൊബൈല്‍ ജാമറുകളടക്കം സജ്ജമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com