ശ്രദ്ധിക്കൂ: ഇനി വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ അപേക്ഷയോടൊപ്പം രണ്ടുരേഖകള്‍ നല്‍കിയാല്‍ മതി

ഇനി വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ അപേക്ഷയോടൊപ്പം രണ്ടുരേഖകള്‍ മാത്രം നല്‍കിയാല്‍ മതി
ശ്രദ്ധിക്കൂ: ഇനി വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ അപേക്ഷയോടൊപ്പം രണ്ടുരേഖകള്‍ നല്‍കിയാല്‍ മതി

തിരുവനന്തപുരം: ഇനി വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ അപേക്ഷയോടൊപ്പം രണ്ടുരേഖകള്‍ മാത്രം നല്‍കിയാല്‍ മതി. അപേക്ഷിക്കുന്ന ആളുടെ തിരിച്ചറിയില്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കോണ്ട സ്ഥലത്തെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയും മാത്രം മതിയാകുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. 

സംരഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇത്. വോട്ടര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍കാര്‍ഡ്, സര്‍ക്കാരോ അംഗീകൃത ഏജന്‍സികളോ പൊതുമമേഖല സ്ഥാപനങ്ങളോ നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട തിരിച്ചറിയില്‍ കാര്‍ഡ്, പാന്‍, ആഐധാര്‍, എന്‍പിആര്‍, വില്ലേജ്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയില്‍ സര്‍ട്ടിഫിക്കേറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് നല്‍കിയാല്‍ മതിയാകും. 

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി ആധാരത്തിന്റെ പകര്‍പ്പ്, വാടക കെട്ടിടമാണെങ്കില്‍ അതിന്റെ പകര്‍പ്പ്, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന താമസക്കാരന്‍ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് നിയമപരമായ അവകാശം തെളിയിക്കാന്‍ നല്‍കിയാല്‍ മതിയാകും. 

ഗാര്‍ഹിക കണക്ഷന് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ്, ഗ്യാസ്-ടെലിഫോണ്‍ ബില്ലുകള്‍, തൊഴിലുറപ്പ് പദ്ധതി കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. അപേക്ഷയോടൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെയും കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്തിന്റെയും വിലാസം ഒന്നാണെങ്കില്‍ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖ നല്‍കേണ്ടതില്ല. 

1076 ചതുരശ്ര അടിയില്‍ താഴെ കെട്ടിട അളവ് ഉള്ള വീടുകള്‍ക്ക് നിയമപരമായ അവകാശം തെളിയിക്കുന്നതിന് പ്രത്യേക രേഖ വേണ്ട. 1500 ചതുരശ്ര അടിയില്‍ താഴെയുള്ളവര്‍ക്ക് താത്ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റ് മതി. നിര്‍മ്മാണ സ്ഥലങ്ങളില്‍ അംഗീകൃത പ്ലാന്‍,ബില്‍ഡിങ് പെര്‍മിറ്റ്, സര്‍ക്കാര്‍ വകുപ്പുകളോ ഏജന്‍സികളോ നല്‍കുന്ന വര്‍ക്ക് ഓര്‍ഡര്‍ എന്നിവ പകരം ഉപയോഗിക്കാം. അപ്പാര്‍ട്ട്‌മെന്റുകള്‍, കോളനികള്‍, കോംപ്ലക്‌സുകള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റും അസോസിയേഷന്റെ പ്രമേയവും ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഉപയോഗിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com