സന്നിധാനത്ത് എത്തിയ സ്ത്രീക്ക് നേരെ കയ്യേറ്റം; മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമണം; വലിയ നടപ്പന്തലില്‍ പ്രതിഷേധം

 ശബരിമല സന്നിധാനത്ത് എത്തിയ സ്ത്രീയെ 50 വയസ്സ് പൂര്‍ത്തിയായിട്ടില്ലെന്ന്  ആരോപിച്ച് പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തു. പതിനെട്ടാം പടിക്ക് സമീപം ഇവരെത്തിയതോടെയാണ് ആള്‍ക്കൂട്ടം ഓടിപ്പാഞ്ഞെത്തി ഉന്തുകയും
സന്നിധാനത്ത് എത്തിയ സ്ത്രീക്ക് നേരെ കയ്യേറ്റം; മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമണം; വലിയ നടപ്പന്തലില്‍ പ്രതിഷേധം


സന്നിധാനം:  ശബരിമല സന്നിധാനത്ത് എത്തിയ സ്ത്രീയെ 50 വയസ്സ് പൂര്‍ത്തിയായിട്ടില്ലെന്ന്  ആരോപിച്ച് പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തു. തൃശ്ശൂര്‍ സ്വദേശിയായ ലളിത(52)യെയാണ് പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തത്. പതിനെട്ടാം പടിക്ക് സമീപം ഇവരെത്തിയതോടെയാണ് ആള്‍ക്കൂട്ടം ഓടിപ്പാഞ്ഞെത്തി ഉന്തുകയും തള്ളുകയും  ചെയ്തത്. തുടര്‍ന്ന് നാമജപവും ശരണം വിളികളുമായി ഇവരുടെ ചുറ്റിലും കൂടി. 

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലീസ് ഇവരെ ദേവസ്വം ബോര്‍ഡിന്റെ ഓഫീസിലേക്ക് മാറ്റി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമസംഘത്തിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂസ് 18 വാര്‍ത്താ സംഘത്തിന്റെ ക്യാമറ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.


 സ്ത്രീക്ക്52 വയസ്സ് പ്രായമുണ്ടെന്ന്‌ പൊലീസ് അറിയിച്ചിട്ടും പ്രതിഷേധം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.തൃശ്ശൂര്‍ സ്വദേശിയായ ഇവര്‍ മകന്റെ കുട്ടിയുടെ ചോറൂണിനായി ശബരിമലയില്‍ എത്തിയതായിരുന്നു.

ഇന്ന് രാവിലെ ദര്‍ശനത്തിന് അനുമതി തേടിയെത്തിയ നാല് ആന്ധ്രാ സ്വദേശിനികള്‍, പ്രതിഷേധമുണ്ടായേക്കാമെന്ന പൊലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തിരികെ മടങ്ങി. കുടുംബത്തോടൊപ്പം ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശി അഞ്ജുവിനെയും പൊലീസ് തിരികെ അയച്ചിരുന്നു. ചിത്തിര ആട്ട പൂജയ്ക്കായി ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് നട തുറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com