കാർത്ത്യായനിയമ്മയ്ക്ക് ലാപ് ടോപ്പായി, ഇനി പത്താം ക്ലാസ്, പിന്നെ ജോലി; ഇം​ഗ്ലീഷിൽ പേരെഴുതി കണ്ടപ്പോൾ മന്ത്രി ഞെട്ടി

കാർത്ത്യായനിയമ്മയുടെ മോഹം പോലെ ഒരു ലാപ്ടോപ്പായിരുന്നു ആ സമ്മാനം
karthu
karthu

ഠനത്തിന് പ്രായം ഒരു തടസമേയല്ലെന്ന് തെളിയിച്ച കാർത്ത്യായനി അമ്മയ്ക്ക് നിനച്ചിരിക്കാതെ ഒരു സമ്മാനം കിട്ടി. കാർത്ത്യായനിയമ്മയുടെ മോഹം പോലെ ഒരു ലാപ്ടോപ്പായിരുന്നു ആ സമ്മാനം. 97ാം വയസിൽ നാലാം ക്ലാസ് പാസായ വിദ്യാർഥിയെ അഭിനന്ദിക്കാൻ വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് കാർത്ത്യായനിയമ്മയ്ക്ക് ലാപ് ടോപ്പ് സമ്മാനിച്ചത്. 

97ാം വയസിലെത്തിയിട്ടും അറിവ് നേടാനുള്ള ആ​ഗ്രഹം കൊണ്ട് അമ്പരപ്പിച്ച കാർത്ത്യായനിയമ്മ നൂറാം വയസിൽ പത്താം ക്ലാസ് പാസാവണം ജോലി നേടണം കമ്പ്യൂട്ടർ പഠിക്കണം എന്നിവ പങ്കുവച്ചതും ശ്രദ്ധേയമായിരുന്നു. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം  തുല്യതാ പരീക്ഷയിലായിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്ക് നേടി കാർത്ത്യായനിയമ്മ പരീക്ഷ പാസായത്.

ലാപ് ടോപ്പ് കിട്ടിയ ഉടൻ തന്നെ കാർത്യായനി അമ്മ ഇംഗ്ലീഷിൽ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെവി മോഹൻകുമാർ, എസ്ഐഇടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com