ക്ഷേത്രാചാരത്തില്‍ തന്ത്രിക്കു നിര്‍ദേശം നല്‍കാനാവില്ല, വ്രതകാലം 21 ദിവസമായി ചുരുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ക്ഷേത്രാചാരത്തില്‍ തന്ത്രിക്കു നിര്‍ദേശം നല്‍കാനാവില്ല, വ്രതകാലം 21 ദിവസമായി ചുരുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
ക്ഷേത്രാചാരത്തില്‍ തന്ത്രിക്കു നിര്‍ദേശം നല്‍കാനാവില്ല, വ്രതകാലം 21 ദിവസമായി ചുരുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കു തീര്‍ഥാടനം നടത്തുന്നതിന് വ്രതകാലം 21 ആയി ചുരുക്കാന്‍ തന്ത്രിക്കു നിര്‍ദേശം നല്‍കണമന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇത്തരം നിര്‍ദ്ദേശം തന്ത്രിക്കു നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ. നാരായണന്‍ പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഹര്‍ജിക്കാരനോടു സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

ശബരിമയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കുന്നതു റിവ്യൂ ഹര്‍ജിയില്‍ തീരുമാനമാവുന്നതുവരെ മാറ്റിവയ്ക്കണമെന്ന ഹര്‍ജിയും ഹൈക്കോടതി തള്ളി. ഇക്കാര്യം പരിഗണിക്കാന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

റിവ്യൂ ഹര്‍ജിയില്‍ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നതു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മാത്യു നെടുമ്പാറയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരമൊരു ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നാല്‍പ്പതോളം റിവ്യു ഹര്‍ജികളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുളളത്. ഇവ അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് കരുതുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച മൂന്നു റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതി 13ന് പരിഗണിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com