ന്യൂനമർദം: ഇന്നും നാളെയും വ്യാപകമഴ, യെലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രത നിർദേശം 

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
ന്യൂനമർദം: ഇന്നും നാളെയും വ്യാപകമഴ, യെലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രത നിർദേശം 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ചംക്രമണം  കടൽ നിരപ്പിൽനിന്ന് 5.8 കിമീ ഉയരത്തിൽ വരെ വ്യാപിച്ചു കിടക്കുന്നു. ഇത് മൂന്നു ദിവസങ്ങൾക്കുള്ളിൽ കന്യാകുമാരിക്കു സമീപത്തുകൂടി വടക്കുപടിഞ്ഞാറുഭാഗത്തേക്കു നീങ്ങും.

ബുധൻ, വ്യാഴം ദിവസങ്ങളിൽ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാർ കടലിടുക്കിലും ഇന്ത്യൻ മഹാസുമുദ്രത്തിൽ ഭൂമധ്യരേഖാ പ്രദേശത്തും കാറ്റ് ശക്തമായിരിക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ 30-40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും ആകും. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഈ മേഖലയിൽ കടലിൽ പോയവർ എത്രയും വേഗം തിരിച്ചെത്തണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ന്യൂനമർദത്തിന്റെ ഫലമായി ഇന്നും നാളെയും വ്യാപകമഴയുടെ മുന്നറിയിപ്പായ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com