ചെങ്ങന്നൂര്‍: ഡിവൈഎഫ്ഐ -ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്ന് നാളെ വെണ്മണി പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. രാത്രി ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ നിരവധി പേര്‍ക്ക് പരുക്ക്. പരുക്കറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം ഇക്കാര്യം നിഷേധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ