അരവണയുടെ പേറ്റന്റ് വേണം: ആവശ്യവുമായി സിംഗപ്പുര്‍ കമ്പനി

ശബരിമലയിലെ പ്രധാന പ്രസാദം അരവണയുടെ പേറ്റന്റ് നല്‍കണം എന്നാവശ്യപ്പെട്ട് സിംഗപ്പുര്‍   കമ്പനി രംഗത്ത്‌
അരവണയുടെ പേറ്റന്റ് വേണം: ആവശ്യവുമായി സിംഗപ്പുര്‍ കമ്പനി

ബരിമലയിലെ പ്രധാന പ്രസാദം അരവണയുടെ പേറ്റന്റ് നല്‍കണം എന്നാവശ്യപ്പെട്ട് സിംഗപ്പുര്‍   കമ്പനി രംഗത്ത്‌. സിംഗപ്പുരിലെ കുവോക് ഓയില്‍ അന്റ് ഗ്രെയിന്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് പേറ്റന്റിനുള്ള അപേക്ഷയുമായി കൊല്‍ക്കത്തയിലുള്ള ട്രൈബ്യൂണലിനെ സമീപിച്ചത്. 

സാധാരണ ഒരേപേരുള്ള ഉത്പ്പന്നങ്ങള്‍ പുറത്തിറങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഇതേപേരുള്ളവര്‍ ട്രൈബ്യൂണലിന് കത്തയച്ച് അഭിപ്രായം ആരായാറുണ്ട്. ലോകപ്രസിദ്ധമാണ് ശബരിമല പ്രസാദം. ഇന്ത്യക്ക് പുറത്ത് അരവണ എന്നപേരില്‍ ഉത്പ്പന്നം പുറത്തുറങ്ങിന്നില്ല. ഇത് മുന്നില്‍ക്കണ്ടാണ് കമ്പനി സമീപിച്ചിരിക്കുന്നത്. 

എന്നാല്‍ ട്രൈബ്യൂണല്‍ ദേവസ്വം ബോര്‍ഡിന് കത്തയച്ചിട്ടും മറുപടി നല്‍കിയില്ല. അരവണ പാക്ക് ചെയ്യുന്ന ടിന്നിന്റെ അടപ്പു ഉണ്ടാക്കുന്നത് നേരത്തെ ഒരു സിംഗപ്പുര്‍ കമ്പനിക്ക് ഉപകരാര്‍ നല്‍കിയിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നെങ്കിലും എതിര്‍പ്പ് മറികടന്ന സിംഗപ്പുര്‍ കമ്പനിക്ക് അനുമതി നല്‍കുകയായിരുന്നു. 

അരവണയുള്‍പ്പെടെയുള്ള പ്രസാദങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് പേറ്റന്റ് എടുക്കണമെന്ന് കാലങ്ങളായി ആവശ്യം നിലനില്‍ക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അല്ലാതെ മറ്റാര്‍ക്കും അരവണയുടെ പേറ്റന്റ് നല്‍കരുത് എന്നാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമസഭ ട്രൈബ്യൂണലില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com