എം.ഐ.ഷാനവാസ് എംപിയുടെ ആരോഗ്യ നില ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

അണുബാധയെ തുടര്‍ന്ന് തിങ്കളാഴ്ചയോടെ ആരോഗ്യ നില മോശമാവുകയായിരുന്നു. വൃക്കയിലും അണുബാധയുണ്ടായി
എം.ഐ.ഷാനവാസ് എംപിയുടെ ആരോഗ്യ നില ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

ചെന്നൈ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം.ഐ.ഷാനവാസിന്റെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായതിന് പിന്നാലെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. 

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദ നിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാല്‍ അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചെന്നൈ ക്രോംപേട്ട് ഡോ.റേല ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. 

നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി. ആ സമയം ആരോഗ്യ നില മെച്ചപ്പെട്ടുവെങ്കിലും അണുബാധയെ തുടര്‍ന്ന് തിങ്കളാഴ്ചയോടെ ആരോഗ്യ നില മോശമാവുകയായിരുന്നു. വൃക്കയിലും അണുബാധയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com