കണ്ണൂരില്‍ എന്‍ഡിഎ രഥയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം; നാളെ സംസ്ഥാനത്ത് പ്രതിഷേധ ദിനം

എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള രഥയാത്രക്ക് നേരെ കല്ലേറുണ്ടായതിലും പിഎസ്  ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തതിലും പ്രതിഷേധിച്ചാണ് തീരുമാനം
കണ്ണൂരില്‍ എന്‍ഡിഎ രഥയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം; നാളെ സംസ്ഥാനത്ത് പ്രതിഷേധ ദിനം


കണ്ണൂര്‍: വെള്ളിയാഴ്ച സംസ്ഥാനത്ത് എന്‍ഡിഎയുടെ പ്രതിഷേധ ദിനം. എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള രഥയാത്രക്ക് നേരെ കല്ലേറുണ്ടായതിലും പിഎസ്  ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തതിലും പ്രതിഷേധിച്ചാണ് തീരുമാനം.

കാസര്‍കോഡ് കാലിക്കടവില്‍ വെച്ചായിരുന്നു രഥയാത്രക്ക നേരെ കല്ലേറുണ്ടായതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിന് കേടുപാടുകളില്ലെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലാണ് യാത്ര പയ്യന്നൂരിലേക്ക് പ്രവേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ഡിഎ സംസ്ഥാവ ചെയര്‍മാന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയും സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ഇന്നാണ് കാസര്‍കോട് മധൂര്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ചത്.

കര്‍ണാടക മുന്‍മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയായിരുന്നു യാത്ര ഉദ്ഘാടനം ചെയ്തത്. ആദ്യ ദിവസത്തെ പര്യടനം ഇന്ന് പയ്യന്നൂരില്‍ അവസാനിക്കും. വിവിധ ജില്ലകളില്‍ പര്യടനം നടത്തുന്ന രഥയാത്ര ഈ മാസം 13ന് പത്തനംതിട്ടയില്‍ അവസാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com