കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ സൈറ്റിലെ പ്രശ്‌നങ്ങള്‍ ഏഴു ദിവസത്തിനകം പരിഹരിക്കും

 കെഎസ്ആര്‍ടിസിയിലെ പുതിയ റിസര്‍വേഷന്‍ വെബ്‌സൈറ്റിലെ പ്രശ്‌നങ്ങള്‍ 7 ദിവസത്തിനകം പരിഹരിച്ചു പ്രവര്‍ത്തന സജ്ജമാക്കുമെന്നു സിഎംഡി ടോമിന്‍ തച്ചങ്കരി
കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ സൈറ്റിലെ പ്രശ്‌നങ്ങള്‍ ഏഴു ദിവസത്തിനകം പരിഹരിക്കും

ആലപ്പുഴ: കെഎസ്ആര്‍ടിസിയിലെ പുതിയ റിസര്‍വേഷന്‍ വെബ്‌സൈറ്റിലെ പ്രശ്‌നങ്ങള്‍ 7 ദിവസത്തിനകം പരിഹരിച്ചു പ്രവര്‍ത്തന സജ്ജമാക്കുമെന്നു സിഎംഡി ടോമിന്‍ തച്ചങ്കരി.  ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബുക്കിങ് സൈറ്റും റിസര്‍വേഷന്‍ സിസ്റ്റവും പുനര്‍നിര്‍മിക്കുകയാണെന്നുഅദ്ദേഹം അറിയിച്ചു. കെഎസ്ആര്‍ടിസി അവതരിപ്പിച്ച വെബ്‌സൈറ്റായ online.keralartc.comലെ
അപാകതകള്‍ നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഓണ്‍ലൈന്‍ സംവിധാനം 2015ല്‍ ആരംഭിച്ചപ്പോള്‍ ടിക്കറ്റ് ഒന്നിന് 15.50 രൂപ കമ്മിഷനായി ഓപ്പറേറ്റിങ് കമ്പനിക്കു നല്‍കിയിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഈ തുക 3.25 ആക്കി കുറച്ചതോടെ കമ്പനി തെറ്റുകള്‍ വരുത്തുകയും കോര്‍പറേഷനു നഷ്ടമുണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ ഇന്ത്യയിലെ മുന്‍നിര ഗതാഗത കമ്പനികളുടെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന കമ്പനിക്കു ടിക്കറ്റ് ഒന്നിന് 45 പൈസ ചെലവില്‍ കൈമാറി. ഇവര്‍ വെബ്‌സൈറ്റ് തയാറാക്കുകയാണ്. പഴയ കമ്പനി ഡേറ്റാ കൈമാറത്തതിന്റെ പ്രശ്‌നങ്ങളുമുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്നും തച്ചങ്കരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com