കൊഞ്ച് ബിരിയാണിയിൽ നിന്ന് അലർജി; കൊല്ലത്ത് അധ്യാപിക മരിച്ചു 

ആഹാരം കഴിച്ചതിന് ശേഷം ശ്വാസതടസം നേരിടുകയും ശരീരം മുഴുവൻ ചൊറിഞ്ഞ് തടിക്കാൻ തുടങ്ങുകയുമായിരുന്നു
കൊഞ്ച് ബിരിയാണിയിൽ നിന്ന് അലർജി; കൊല്ലത്ത് അധ്യാപിക മരിച്ചു 

കൊല്ലം: കൊഞ്ച് ബിരിയാണി കഴിച്ച്​ അലർജി ബാധിച്ച് കൊല്ലത്ത് അധ്യാപിക മരിച്ചു. മയ്യനാട്​ ഹയർസെക്കണ്ടറി സ്​കൂളിലെ അധ്യാപിക ബിന്ദു (46) ആണ് മരിച്ചത്. യു.പി വിഭാഗം മലയാളം അധ്യാപികയായ ബിന്ദു പരവൂർ സ്വദേശിനിയാണ്. 

സ്കൂളിലെ സഹപ്രവർത്തക കൊണ്ടുവന്ന കൊഞ്ചു ബിരായാണിയാണ് ബിന്ദു കഴിച്ചത്. കൊഞ്ച് അലർജി ഉണ്ടാക്കുമോ എന്ന പേടി കാരണം കൊഞ്ച് ഒഴിവാക്കി ബിരിയാണി മാത്രം കഴിക്കുകയായിരുന്നു. എന്നാൽ ആഹാരം കഴിച്ചതിന് ശേഷം ബിന്ദുവന് ശ്വാസതടസം നേരിടുകയും ശരീരം മുഴുവൻ ചൊറിഞ്ഞ് തടിക്കാൻ തുടങ്ങുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് അധ്യാപകർ ചേർന്ന് ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 

ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിന്ദു അപകടനില തരണം ചെയ്യാഞ്ഞതിനെതുടർന്ന് തീവ്രപരിചരണവിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ബിന്ദുവിന്റെ മൃതദേഹം മയ്യനാട്​ ഹയർസെക്കണ്ടറി സ്​കൂളിൽ വച്ചു. ബിനോയ്​ ബാലകൃഷ്​ണൻ ആണ്​ ഭർത്താവ്​. ഹയർസെക്കണ്ടി വിദ്യാർഥിനി ബിന്ദ്യ ഏകമകളാണ്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com