ശബരിമലയിലെ വരുമാനം കുറയുന്നു, പ്രളയവും പ്രതിഷേധവും കുറച്ചത് 30 ശതമാനം വരുമാനം

ശബരിമല തീര്‍ത്ഥാനത്തോട് അനുബന്ധിച്ച് കിടക്കുന്ന ക്ഷേത്രങ്ങളുടെ കാര്യത്തിലും വരുമാന കുറവിന്റെ പ്രശ്‌നം ഉടലെടുത്തിട്ടുണ്ട്
ശബരിമലയിലെ വരുമാനം കുറയുന്നു, പ്രളയവും പ്രതിഷേധവും കുറച്ചത് 30 ശതമാനം വരുമാനം

ശബരിമല: കാണിക്കയില്‍ ഉണ്ടായ ഗണ്യമായ കുറവും, ലേലങ്ങളിലൂടെ ലഭിക്കേണ്ട കോടികളുടെ നഷ്ടവും ശബരിമലയിലെ വരുമാനം കുറയ്ക്കുന്നു. പ്രളയം കഴിഞ്ഞ് ഇതുവരെ ശബരിമലയിലെ വരുമാനത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ശബരിമല തീര്‍ത്ഥാനത്തോട് അനുബന്ധിച്ച് കിടക്കുന്ന ക്ഷേത്രങ്ങളുടെ കാര്യത്തിലും വരുമാന കുറവിന്റെ പ്രശ്‌നം ഉടലെടുത്തിട്ടുണ്ട്. 

പ്രളയവും പിന്നാലെയുണ്ടായ യുവതി പ്രവേശന വിവാദവും മൂലം 12 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ചിത്തിര ആട്ടവിശേഷത്തിനായി എത്തിയെങ്കിലും അപ്പം അരവണ വില്‍പനയിലൂടേയും മറ്റ് പൂജകളിലൂടേയും ലഭിച്ചത് 28 ലക്ഷം രൂപ മാത്രമാണ്. 

ശബരിമലയിലെ വരുമാനക്കുറവ് ദേവസ്വം ബോര്‍ഡിനേയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് പുറമെ, വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചിലവുകള്‍ക്കുള്ള പണം കണ്ടെത്തുന്നതും ശബരിമലയിലെ വരുമാനത്തില്‍ നിന്നുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com