സംസ്ഥാനത്തിന് വേണ്ടത് സോഷ്യല്‍ മീഡിയയില്‍ വിപ്ലവം നടത്തുന്ന യുവനേതൃത്വത്തെയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

മിക്ക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ മുറികളില്‍ ഒതുങ്ങുകയാണ്.
സംസ്ഥാനത്തിന് വേണ്ടത് സോഷ്യല്‍ മീഡിയയില്‍ വിപ്ലവം നടത്തുന്ന യുവനേതൃത്വത്തെയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വിപ്ലവം നടത്തുന്ന  യുവനേതൃത്വത്തെയല്ല സംസ്ഥാനത്തിന് ആവശ്യമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ടിഎം ജേക്കബ് സ്മാരക ട്രസ്റ്റിന്റെ മകച്ച നിയമസഭാ സമാജികനുള്ള പുരസ്‌കാരം പിടി തോമസിന് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മിക്ക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ മുറികളില്‍ ഒതുങ്ങുകയാണ്. ഇങ്ങനെയൊരു യുവനിരയല്ല സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിഎം ജേക്കബായിരുന്നു ജലവിഭവമന്ത്രിയെങ്കില്‍ സംസ്ഥാനം മഹാപ്രളയത്തില്‍ മുങ്ങുമായിരുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ടിഎംജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡെയ്‌സി ജേക്കബ് പിടി തോമസിന് പുരസ്‌കാരം നല്‍കുന്ന ചടങ്ങ് നിര്‍വഹിച്ചു. അനൂപ് ജേക്കബ് എംഎല്‍എ, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍എസ് ബാബു, കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com