സിഎസ്‌ഐ മെഡിക്കല്‍ കോളെജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; മൃതദേഹം വിട്ടുനല്‍കിയത് മണിക്കൂറുകള്‍ക്ക് ശേഷം, ദുരൂഹതയെന്ന് ബന്ധുക്കള്‍

ബുധനാഴ്ച വൈകീട്ട് പൊലീസ് എത്തിയതോടെയാണ് നാല് മണി കഴിഞ്ഞപ്പോള്‍ ആശുപത്രി മൃതദേഹം പൊലീസിന് വിട്ടുകൊടുത്തത്
സിഎസ്‌ഐ മെഡിക്കല്‍ കോളെജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; മൃതദേഹം വിട്ടുനല്‍കിയത് മണിക്കൂറുകള്‍ക്ക് ശേഷം, ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: സിഎസ്‌ഐ മെഡിക്കല്‍ കോളെജില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതിന് പിന്നില്‍ ചികിത്സാ പിഴവ് എന്ന് ബന്ധുക്കള്‍. ബുധനാഴ്ച രാവിലെയായിരുന്നു കുഞ്ഞ് മരിച്ചത്. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം നാല് മണി വരെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. 

ബുധനാഴ്ച വൈകീട്ട് പൊലീസ് എത്തിയതോടെയാണ് നാല് മണി കഴിഞ്ഞപ്പോള്‍ ആശുപത്രി മൃതദേഹം പൊലീസിന് വിട്ടുകൊടുത്തത്. പാറശാല കരുമാനൂര്‍ സ്വദേശി രതീഷ് വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിജിയെ സിഎസ്‌ഐ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. 

രാത്രി മുഴുവന്‍ ആശുപത്രിയില്‍ കിടത്തിയതിന് പിന്നാലെ രാവിലെയോടെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെ ഒന്നും ആശുപത്രി സ്വീകരിച്ചില്ല. ഇതോടെ ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ആശുപത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിലാണ് കുടുംബം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com