35 ലക്ഷത്തിന്റെ എടിഎം കവര്‍ച്ച: മുഖ്യപ്രതിയെ കേരളത്തില്‍ എത്തിച്ചു; ചോദ്യം ചെയ്യലിനായി കോട്ടയത്തേക്ക് കൊണ്ടുപോകും 

കൊച്ചി, തൃശൂര്‍ ജില്ലകളെ പിടിച്ചുകുലുക്കിയ എടിഎം കവര്‍ച്ചാ കേസിലെ പ്രതികളെ കേരളത്തിലെത്തിച്ചു
35 ലക്ഷത്തിന്റെ എടിഎം കവര്‍ച്ച: മുഖ്യപ്രതിയെ കേരളത്തില്‍ എത്തിച്ചു; ചോദ്യം ചെയ്യലിനായി കോട്ടയത്തേക്ക് കൊണ്ടുപോകും 

കൊച്ചി: കൊച്ചി, തൃശൂര്‍ ജില്ലകളെ പിടിച്ചുകുലുക്കിയ എടിഎം കവര്‍ച്ചാ കേസിലെ പ്രതികളെ കേരളത്തിലെത്തിച്ചു.മുഖ്യപ്രതി ഹനീഫ് ഖാന്‍, നസീംഖാന്‍ എന്നിവരെയാണ് ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലെത്തിച്ചത്. ചോദ്യം ചെയ്യലിനായി പ്രതികളെ കോട്ടയത്തേക്ക് കൊണ്ടുപോകും. 

കഴിഞ്ഞദിവസം എടിഎം കവര്‍ച്ചാ പരമ്പരയിലെ മുഖ്യപ്രതി ഹനീഫിനെ ഹരിയാന ഷിക്കര്‍പൂരിലെ മേവാത്തില്‍ നിന്നും തന്ത്രപൂര്‍വ്വമായാണ്
പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതികളായ പപ്പി, നസീംഖാന്‍, അസംഖാന്‍ എന്നിവരെയും ഇതിന് തൊട്ടുമുന്‍പുളള ദിവസം അറസ്റ്റു ചെയ്തിരുന്നു. പൊലീസ് പോലും കയറിച്ചെല്ലാന്‍ ഭയക്കുന്ന മേവാത്തിലെ വീട്ടില്‍ കഴിയുകയായിരുന്നു ഹനീഫ്. ഷിക്കര്‍പൂര്‍ പൊലീസിന്റെ സഹായത്തോടെ വാഹനാപകട കേസ് സംബന്ധിച്ച കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞാണു ഹനീഫിനെ വീട്ടില്‍ നിന്നു പുറത്തെത്തിച്ചത്.

കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന്റെ നേതൃത്വത്തില്‍ മൂന്നു ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മോഷണ സംഘത്തെ അറസ്റ്റു ചെയ്തത്. എടിഎം ഭേദിക്കുന്നതില്‍ വിദഗ്ധരായ ഹനീഫും പപ്പിയും ലോറി െ്രെഡവര്‍മാരായ നസീംഖാന്‍, അസംഖാന്‍, അലീം എന്നിവരുടെ സഹായത്തോടെയാണ് എടിഎമ്മുകളില്‍നിന്ന് പണം കവര്‍ന്നത്. മേവാത്തിന്റെ അയല്‍ഗ്രാമമമായ ഭരത്പൂര്‍ സ്വദേശികളായ നസീമും അസമും അലീമും ബന്ധുക്കളാണ്. സിംഗാള്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ കോലാറില്‍ നിന്നു കേരളത്തിലേക്കുള്ള ലോറികളുടെ െ്രെഡവര്‍മാരാണു മൂവരും. അനുയോജ്യമായ എടിഎമ്മുകള്‍ കണ്ടെത്തി ഹനീഫിനെയും പപ്പിയെയും വിവരം അറിയിച്ചത് നസീമായിരുന്നു.

കോട്ടയത്തെ മണിപ്പുഴയില്‍ നിന്നു പിക്അപ് വാന്‍ മോഷ്ടിച്ച് അതിലാണ് ഹനീഫും പപ്പിയും നസീമും യാത്ര ചെയ്തത്. പോകുന്ന വഴി കുറവിലങ്ങാടും മോനിപ്പള്ളിയിലും നടത്തിയ മോഷണ ശ്രമം പരാജയപ്പെട്ടു. അസംഖാനും അലീമും  ലോറിയുമായി അങ്കമാലി ദാബയ്ക്കു മുന്നില്‍ ഇവരെ കാത്തിരുന്നു. ഇലഞ്ഞി വഴി ഇരുമ്പനത്ത് എത്തിയ സംഘം കളമശേരയിലും കൊരട്ടിയിലും എടിഎം തകര്‍ത്തു 35 ലക്ഷം രൂപ മോഷ്ടിച്ചു. തുടര്‍ന്ന് പിക് അപ് ചാലക്കുടിയില്‍ ഉപേക്ഷിച്ചു മംഗാലാപുരം വരെ ലോറിയില്‍ പോയി. അവിടെ നിന്നു മേവാത്തിലേക്കും പോയെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com