'ഇത് പടച്ചോന്‍ ലീഗിന് നല്‍കിയ ശിക്ഷ'; മതേതര രാഷ്ട്രീയത്തിന്റെ വിജയമാണ് കെ എം ഷാജിക്കെതിരായ വിധിയെന്നും മന്ത്രി കെ ടി ജലീല്‍

തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പടച്ചോന്‍ നല്‍കിയ ശിക്ഷയാണ് കെ എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ കോടതി വിധിയെന്ന് മന്ത്രി കെ ടി ജലീല്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുമ്പോള്‍ ഇതൊക്കെ
'ഇത് പടച്ചോന്‍ ലീഗിന് നല്‍കിയ ശിക്ഷ'; മതേതര രാഷ്ട്രീയത്തിന്റെ വിജയമാണ് കെ എം ഷാജിക്കെതിരായ വിധിയെന്നും മന്ത്രി കെ ടി ജലീല്‍

തലശ്ശേരി: തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പടച്ചോന്‍ നല്‍കിയ ശിക്ഷയാണ് കെ എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ കോടതി വിധിയെന്ന് മന്ത്രി കെ ടി ജലീല്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുമ്പോള്‍ ഇതൊക്കെ മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ടെന്ന് കരുതണം. കള്ളപ്രചാരണം നടത്തി വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ഈ ഗതിയാണെന്നും മന്ത്രി പറഞ്ഞു. 

 സ്വന്തം കാര്യം നേടാനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനും മുസ്ലിം ലീഗ് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കാറുണ്ട്. മതവിശ്വാസികളെ ദുരുപയോഗം ചെയ്താണ് വോട്ട് നേടുന്നത്. ലീഗിനെ പോലൊരു പാര്‍ട്ടിയെ അതിന്റെ കൃത്യമായ രീതിയിലാണ് നീതിപീഠം നിരീക്ഷിച്ചതെന്നും മന്ത്രി പറഞ്ഞു.  കോടതി വിധി മതേതര രാഷ്ട്രീയത്തിന്റെ വിജയമാണ്. വികാരവും വിചാരവും ആളിക്കത്തിച്ച് വിജയം സ്വന്തമാക്കുന്ന ദുഷിച്ച സംസ്‌കാരത്തിനെതിരെയുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്ന മതേതര നിലപാടുകളാണ് രാജ്യത്ത് ഉണ്ടാവേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 ബന്ധുനിയമന ആരോപണം മന്ത്രി കെ ടി ജലീലിനെതിരെ ഉന്നയിച്ചതും അതിന്റെ തുടര്‍ പ്രതിഷേധങ്ങളുമായി മുന്നോട്ട് നീങ്ങിയതും ലീഗും യൂത്ത് ലീഗുമായിരുന്നു. പിതൃസഹോദര പുത്രനെ അനധികൃതമായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു മന്ത്രിക്കെതിരായ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com