കടലില്‍ ചൂട് കൂടുന്നു; 14 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ തീരങ്ങളില്‍ സംഭവിച്ചത് 24 അസാധാരണ കാലാവസ്ഥ പ്രതിഭാസങ്ങള്‍

കടലില്‍ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശം ഉള്‍പ്പെടെയുള്ള വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് ശാസ്ത്ര സമൂഹം
കടലില്‍ ചൂട് കൂടുന്നു; 14 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ തീരങ്ങളില്‍ സംഭവിച്ചത് 24 അസാധാരണ കാലാവസ്ഥ പ്രതിഭാസങ്ങള്‍


കൊച്ചി: കടലില്‍ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശം ഉള്‍പ്പെടെയുള്ള വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് ശാസ്ത്ര സമൂഹം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂളിലാണ് ആഗോളതാപനം മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായമുയര്‍ന്നത്. 

ലോകത്തെ പലഭാഗങ്ങളില്‍ സംഭവിക്കുന്ന പ്രളയവും വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് 21 ദിവസത്തെ വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ് ചാന്‍സിലര്‍ ഡോ.എ രാമചന്ദ്രന്‍ പറഞ്ഞു. 

ഉയര്‍ന്ന ചൂടും കൂടുതല്‍ അളവിലുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡും കടലിനെ അംമ്ലീകരിക്കുന്നു. ആവാസ വ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും ക്രമേണയുണ്ടാകുന്ന താളപ്പിഴവുകള്‍ കാരണം ഭാവിയില്‍ മത്സ്യോത്പാദനം ഉള്‍പ്പെടെയുള്ളവയില്‍ ഗണ്യമായ കുറവ് സംഭവിക്കും. 

അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെക്കാള്‍ ഏറ്റവും വേഗത്തില്‍ ചൂട് വര്‍ധിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ തീരങ്ങളില്‍ 24 അസാധാരണ കാലാവസ്ഥ പ്രതിഭാസങ്ങളാണ് സംഭവിച്ചതെന്ന് വിന്റര്‍ സ്‌കൂള്‍ കോഴ്‌സ് ഡയറക്ടറായ ഡോ.പി.യു സക്കറിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com