വര്‍ഗീയ പ്രചാരണം : കെ എം ഷാജിയെ കുടുക്കിയത് നോട്ടീസിലെ ഈ വാചകങ്ങള്‍

അയോഗ്യതയ്ക്ക് കാരണമായ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖയിലെ വിവാദ ഉള്ളടക്കം ഇതായിരുന്നു
വര്‍ഗീയ പ്രചാരണം : കെ എം ഷാജിയെ കുടുക്കിയത് നോട്ടീസിലെ ഈ വാചകങ്ങള്‍

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണം നടത്തി എന്ന ഇടതുപക്ഷത്തിന്റെ ആരോപണമാണ് അഴീക്കോട് എംഎല്‍എ കെ എം ഷാജിയുടെ അയോഗ്യതയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കെ എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ചത്. 

ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖയിലെ വിവാദ ഉള്ളടക്കം ഇതായിരുന്നു.

കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവര്‍ സീറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കുവേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ കെ മുഹമ്മദ് ഷാജി എന്ന കെ എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്ക.

അതേസമയം തനിക്കെതിരായ തെരഞ്ഞെടുപ്പു കേസ് എതിരാളി എം വി നികേഷ് കുമാര്‍ ഉപജാപത്തിലൂടെ ഉണ്ടാക്കിയെടുത്തതാണെന്നാണ്  അയോഗ്യനാക്കപ്പെട്ട എംഎല്‍എ കെഎം ഷാജി പ്രതികരിച്ചത്.  ഇരുപതോ ഇരുപത്തിയൊന്നോ ശതമാനം മുസ്ലിംകളുള്ള മണ്ഡലമാണ് അഴീക്കോട്. അവിടെ മുസ്ലിം വിശ്വാസം പറഞ്ഞ് എങ്ങനെ വോട്ടുപിടിക്കാനാണെന്ന് ഷാജി ചോദിച്ചു. കേസിന് ആധാരമായ നോട്ടീസുകള്‍ തന്നെ തോല്‍പ്പിക്കാന്‍ ഉണ്ടാക്കിയതാണ്. നികേഷ് കുമാറും നേരത്തെ നടപടിക്കു വിധേയനായ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമാണ് ഇതിനു പിന്നില്‍. ഇദ്ദേഹം തന്റെ നോട്ടീസ് പിടിച്ചെടുത്ത് അതില്‍ ഈ നോട്ടീസുകള്‍ തിരുകിവയ്ക്കുകയായിരുന്നുവെന്നും ഷാജി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com