വിജയിയായി പ്രഖ്യാപിക്കുമെന്ന് കരുതി; രണ്ടരവര്‍ഷക്കാലത്തെ നിയമപോരാട്ടത്തിന്റെ വിജയമെന്ന് നികേഷ് കുമാര്‍

വിജയിയായി പ്രഖ്യാപിക്കുമെന്ന് കരുതി - രണ്ടരവര്‍ഷക്കാലത്തെ നിയമപോരാട്ടത്തിന്റെ വിജയമെന്ന് നികേഷ് കുമാര്‍
വിജയിയായി പ്രഖ്യാപിക്കുമെന്ന് കരുതി; രണ്ടരവര്‍ഷക്കാലത്തെ നിയമപോരാട്ടത്തിന്റെ വിജയമെന്ന് നികേഷ് കുമാര്‍

കണ്ണൂര്‍: ഹൈക്കോടതി വിധിയില്‍ താന്‍ തൃപ്തനാണെന്ന് എംവി നികേഷ് കുമാര്‍. തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. രണ്ടര വര്‍ഷക്കാലത്തെ നിയമപോരാട്ടത്തിന്റെ വിജയമാണ് വിധിയെന്നും ഭാവികാര്യങ്ങള്‍ നിയമോപദേശകരോട് ആലോചിച്ച ശേഷം തുടര്‍നടപടിയെന്നും നികേഷ് കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് അസാധുവായതിലൂടെ താന്‍ ഉന്നയിച്ച വാദങ്ങള്‍ വിജയിച്ചു എന്നാണ് മനസിലാക്കുന്നത്. ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു.

നിയമ പോരാട്ടവുമായി മുന്നോട്ട് പോകും. തുടക്കം മുതല്‍ വ്യക്തിഹത്യ നടത്തിക്കൊണ്ടുളള പ്രചരണമാണ് ഐക്യജനാതിപത്യ മുന്നണി നടത്തിയത്. ഒരു തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പാര്‍ട്ടിയും മതാധിഷ്ടിത പാര്‍ട്ടിയും മത്സരിക്കുമ്പോള്‍ മതാധിഷ്ടിത പാര്‍ട്ടിക്ക് ലഭിക്കുന്ന അപ്രമാധിത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യയും വര്‍ഗ്ഗിയ പ്രചരണവുമാണ് താന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതെന്നും നികേഷ് കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com