ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായി വഴി നടക്കില്ല; കേരള സ്റ്റാലിനെന്ന് പികെ കൃഷ്ണദാസ്

ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായി വഴി നടക്കില്ല - കേരള സ്റ്റാലിനെന്ന് പികെ കൃഷ്ണദാസ്
ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായി വഴി നടക്കില്ല; കേരള സ്റ്റാലിനെന്ന് പികെ കൃഷ്ണദാസ്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയന് വഴിനടക്കാനാകില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

ശക്തമായ പ്രക്ഷോഭമാകും കേരളത്തില്‍ ഉയര്‍ന്നുവരുക. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. കേസിനു പിന്നില്‍ കോണ്‍ഗ്രസിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കേസ് കൊടുത്തത് നേതൃത്വത്തിെന്റ അറിവോടെയാണെന്നും അ്‌ദ്ദേഹം പറഞ്ഞു

സമരത്തിനു പിന്നില്‍ ശക്തമായി ബി.ജെ.പി നിലകൊള്ളും. ഭരണസംവിധാനം ഉപയോഗിച്ച് കേരള സ്റ്റാലിന്‍ ആവാനാണ് പിണറായി ശ്രമിക്കുന്നത്. സമീപകാല സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള തര്‍ക്കമാണ് ശബരിമലയില്‍ നടക്കുന്നത്. ദേവസ്വം ബോര്‍ഡ് അവിശ്വാസികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. ദേവസ്വം പിണറായിസം ആയി മാറി. ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും രാജിവെക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com