കെടി ജലീലിന്റെ കാര്‍ തടഞ്ഞുവെച്ച് ലീഗ് പ്രവര്‍ത്തകര്‍; പൊലീസ് ലാത്തിച്ചാര്‍ജ്

ഇരുന്നൂറിലധികം പ്രവര്‍ത്തകരാണ് മന്ത്രിയുടെ കാര്‍ തടഞ്ഞ് വെച്ച് മുദ്രാവാക്യം വിളിച്ചത്
കെടി ജലീലിന്റെ കാര്‍ തടഞ്ഞുവെച്ച് ലീഗ് പ്രവര്‍ത്തകര്‍; പൊലീസ് ലാത്തിച്ചാര്‍ജ്

 
മലപ്പുറം: ബന്ധുനിയമനത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ്ലീം ലീഗ്. മലപ്പുറത്ത് ഭവനനിര്‍മ്മാണ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

ഇരുന്നൂറിലധികം പ്രവര്‍ത്തകരാണ് മന്ത്രിയുടെ കാര്‍ തടഞ്ഞ് വെച്ച് മുദ്രാവാക്യം വിളിച്ചത്. പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തയ്യാറായില്ല. പ്രവര്‍ത്തകര്‍ ആക്രമാസക്തരായതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് മന്ത്രിയെ ഉദ്ഘാടനവേദിയില്‍ എത്തിച്ചത്. മന്ത്രി പ്രസംഗിക്കുന്നതിനിടെയും ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. 

ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ചാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുമെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ഹജ് ഹൗസിലെ നിയമനവുമായി തനിക്ക് ബന്ധമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലിക നിയമനം ലഭിച്ച ലീഗുകാരാണ് ഇപ്പോള്‍ പുതിയ നിയമനം നടത്തുമ്പോള്‍ പ്രതിഷേധിക്കുന്നത്. സി.പി.എമ്മിന്റെ പിന്തുണ തനിക്കുണ്ട്. കെ.ടി.ജലീല്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com