കൊട്ടാരക്കരയില്‍ എന്‍എസ്എസ് ഓഫിസിന് നേരെ ആക്രമണം: കൊടിമരം തകര്‍ത്തു

കൊട്ടാരക്കരയിലെ എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കൊട്ടാരക്കരയില്‍ എന്‍എസ്എസ് ഓഫിസിന് നേരെ ആക്രമണം: കൊടിമരം തകര്‍ത്തു

കൊട്ടാരക്കര: എന്‍എസ്എസ് ഓഫിസിന് നേരെ ആക്രമണം. കൊട്ടാരക്കരയിലെ എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍എസ്എസ് മന്ദിരത്തിന്റെ കൊടിമരം തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് കരയോഗ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.

ശബരിമലയിലെ സുപ്രീംകോടതി വിധിയെ എതിര്‍ത്ത് നാമജപയാത്ര അടക്കം നിരവധി അക്രമ, പ്രതിഷേധ പരിപാടികള്‍ നടത്തുന്നതിനിടെ സംസ്ഥാനത്തെ ചില എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന ആരോപണം ഉയര്‍ന്ന് വന്നിരുന്നു. നേരത്തേ തിരുവനന്തപുരത്തും ആലപ്പുഴയിലുമുള്ള എന്‍എസ്എസ് മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. 

ആലപ്പുഴയിലെ നൂറനാട്, കുടശിനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ നിലയിലായിരുന്നു. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിട്ടുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com