നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; മത്സരിക്കുന്നത് 25 ചുണ്ടന്‍ വള്ളങ്ങള്‍

25 ചുണ്ടന്‍ വള്ളങ്ങളും 56 ചെറു വള്ളങ്ങളുമാണ് പുന്നമടക്കായലില്‍ മാറ്റുരക്കുന്നത്
നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; മത്സരിക്കുന്നത് 25 ചുണ്ടന്‍ വള്ളങ്ങള്‍

ആലപ്പുഴ; പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. 25 ചുണ്ടന്‍ വള്ളങ്ങളും 56 ചെറു വള്ളങ്ങളുമാണ് പുന്നമടക്കായലില്‍ മാറ്റുരക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗവര്‍ണര്‍ പി സദാശിവമാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമാണ് മുഖ്യാതിഥികളായി എത്തും. 

രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെയാണ് വള്ളംകളിക്ക് തുടക്കമാകുക. ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മല്‍സരിക്കുന്ന വര്‍ഷമാണിത്. 81 വള്ളങ്ങള്‍ പുന്നമടയില്‍ ഏറ്റുമുട്ടും. പരിശീലന തുഴച്ചിലുകള്‍ മിക്ക ബോട്ട് ക്ലബുകളും പൂര്‍ത്തിയാക്കി. ഇത്തവണ ആദ്യമായി കേരളപൊലീസ് പ്രത്യേക ടീമായി ഇറങ്ങുന്നുണ്ട്

അഞ്ച് ചുണ്ടനുകളുടേത് പ്രദര്‍ശന മല്‍സരം മാത്രമാണ്. മല്‍സരം മാറ്റിവച്ചതിനാല്‍ ടിക്കറ്റ് വില്‍പനയില്‍ ഗണ്യമായ കുറവ് ഇക്കുറിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com