മലബാര്‍ സിമെന്റ്‌സ് അഴിമതി : വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

രാധാകൃഷ്ണന്റെ വീടും 20 വസ്തു വകകളും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്
മലബാര്‍ സിമെന്റ്‌സ് അഴിമതി : വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി


പാലക്കാട് : മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. 2004 മുതല്‍ 2008 വരെ നടന്ന അഴിമതിയിലാണ് നടപടി. 

രാധാകൃഷ്ണന്റെ വീടും 20 വസ്തു വകകളും ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. പത്തുവര്‍ഷം മുമ്പുള്ള കരാറിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. 

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പ്രതിയായ കേസ് കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിഗണനയിലുണ്ട്. ഈ കേസില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കം ഈ കേസില്‍ പ്രതികളാണ്. ഇതില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്ന മുറയ്ക്ക്, ഈ ഉദ്യോഗസ്ഥരുടെ വസ്തു വകകളും കണ്ടുകെട്ടുന്ന നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കടന്നേക്കുമെന്ന് സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com