ശബരിമല ഹിന്ദുക്ഷേത്രമെന്ന ഹര്‍ജിക്ക് പിന്നില്‍ മുസ്ലീം വിരോധം; ടിജി മോഹന്‍ദാസിനെതിരെ രാഹുല്‍ ഈശ്വര്‍

13ാം തിയ്യതി ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ വിധി അനുകൂലമായി വന്നില്ലെങ്കില്‍ ജല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സായി പോരാടും 
ശബരിമല ഹിന്ദുക്ഷേത്രമെന്ന ഹര്‍ജിക്ക് പിന്നില്‍ മുസ്ലീം വിരോധം; ടിജി മോഹന്‍ദാസിനെതിരെ രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല ക്ഷേത്രം ഹിന്ദുക്കള്‍ക്കായി മാത്രമായി ചുരുക്കണമെന്ന ബിജെപി നേതാവ് ടിജി മോഹന്‍ദാസിന്റെ ഹര്‍ജിക്ക് പിന്നില്‍
 ഹിന്ദു സ്‌നേഹമല്ല. മറിച്ച് മുസ്ലീം-ക്രിസ്ത്യന്‍ വിരോധമാണെന്ന് രാഹുല്‍ ഈശ്വര്‍.ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാര്യം എത്രമാത്രം പ്രതിഷ്ഠാസങ്കല്‍പ്പമാണ് അതേ പ്രാധാന്യത്തോടെ ബഹുസ്വരതയും മതസൗഹാര്‍ദ്ദവും ശബരിമലയിലെ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുടെ ഭാഗമാണെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ശബരിമല ഹിന്ദുക്ഷേത്രമാണ്. എല്ലാവര്‍ക്കും വേണ്ടിയുള്ള ഹിന്ദു ക്ഷേത്രമാണ്. ശബരിമലയിലെ യുവതി പ്രവേശത്തെ എതിര്‍ക്കുന്ന അതേ രീതിയല്‍ ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയെ എതിര്‍ക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുമെന്നും മോഹന്‍ദാസിന്റെ ഹര്‍ജി വര്‍ഗീയവാദപരമായ ഹര്‍ജിയാണെന്നും രാഹുല്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ഒരിക്കലും ശബരിമലയുടെ കാശെടുത്ത് ശബരിമലയ്‌ക്കെതിരെ വാദിക്കരുത്. ഇത് അന്യായമാണ്,  അടിസ്ഥാനപരമായ മര്യാദകേടിന്റെ ഭാഗമാണ്. ദേവസ്വം ബോര്‍ഡ് നടത്തുന്നത് വൃത്തികെട്ട സത്യാപ്രതിജ്ഞാ ലംഘനമാണ്. ദേവസ്വം ബോര്‍ഡിന്റെ സമീപനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കില്‍ ഭക്തര്‍ ഹുണ്ടികയിടരുതെന്ന് ചില തീവ്രവാദ ചിന്താഗതിക്കാര്‍ മുന്നോട്ടുവെച്ച് ആശയത്തിന് പിന്തുണ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. നാളെ ശബരിമലയില്‍ വീഴുന്ന കാശെടുത്ത് ശബരിമലയ്‌ക്കെതിരെ വാദിച്ചാല്‍ അങ്ങനെ പറയുന്നവരെ കുറ്റം പറയാന്‍ ആകുമോ. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1248 അമ്പലം ഉണ്ട്. അത് നിലനില്‍ക്കുന്നത് ശബരിമല അമ്പലം ഉള്ളതുകൊണ്ടാണ്. യുവതി പ്രവേശനം ആകാമെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്താല്‍ കോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി നയം നടപ്പാക്കാനുള്ള വേദിയല്ല ദേവസ്വം ബോര്‍ഡെന്നും ഹാഹുല്‍ ഈശ്വര്‍ പറഞ്ഞു.
 
13ാം തിയ്യതി ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ വിധി അനുകൂലമായി വന്നില്ലെങ്കില്‍ ജല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സായി പോരാടുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com