കേരളത്തിലേക്ക് അരി ഇനി കടല്‍ വഴിയും: എത്തുക പ്രതിമാസം പതിനായിരം ടണ്‍

കേരളത്തിനാവശ്യമായ അരി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇനി കടലിലൂടെയും എത്തിക്കും.
കേരളത്തിലേക്ക് അരി ഇനി കടല്‍ വഴിയും: എത്തുക പ്രതിമാസം പതിനായിരം ടണ്‍

കൊച്ചി: കേരളത്തിനാവശ്യമായ അരി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇനി കടലിലൂടെയും എത്തിക്കും. 182 കണ്ടെയ്‌നറുകളിലായി 4732 മെട്രിക് ടണ്‍ അരി ശനിയാഴ്ച വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തി. കാക്കിനട തുറമുഖത്തുനിന്ന് കൃഷ്ണപട്ടണം വഴിയാണ് അരിയെത്തിച്ചത്.

ഇപ്പോള്‍ പ്രധാനമായും തീവണ്ടി മാര്‍ഗമാണ് അരി എഫ്.സി.ഐ. കേരളത്തിലെത്തിക്കുന്നത്. ഇനി മുതല്‍ ആന്ധ്രയില്‍നിന്ന് പ്രതിമാസം 10,000 ടണ്‍ അരി കടല്‍വഴി എത്തുമെന്നാണ് കരുതുന്നത്.

ഇതേമാര്‍ഗത്തില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്ന് ഗോതമ്പ് കേരളത്തിലെത്തിക്കാനും ശ്രമിക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന പറഞ്ഞു. ഇത് ചെലവ് കുറയ്ക്കുമെന്ന് കരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com