ജനനി പൂജ, പാദപൂജ എന്നിങ്ങനെ തുടര്‍ച്ചയായി ഉരുവിടും; അനുസരിച്ചില്ലെങ്കില്‍ സംഘപരിവാരങ്ങള്‍ അമ്മയെ വരെ തെറിവിളിക്കും: ആഞ്ഞടിച്ച് എസ് ശാരദക്കുട്ടി

ഫാസിസ്റ്റ് വിരുദ്ധ മനോഭാവം വീട്ടില്‍നിന്ന് തന്നെ തുടങ്ങണമെന്ന ഓര്‍മപ്പെടുത്തലാണ് ശബരിമല പ്രശ്‌നമെന്ന്  എഴുത്തുകാരി എസ് ശാരദക്കുട്ടി.
ജനനി പൂജ, പാദപൂജ എന്നിങ്ങനെ തുടര്‍ച്ചയായി ഉരുവിടും; അനുസരിച്ചില്ലെങ്കില്‍ സംഘപരിവാരങ്ങള്‍ അമ്മയെ വരെ തെറിവിളിക്കും: ആഞ്ഞടിച്ച് എസ് ശാരദക്കുട്ടി

കണ്ണൂര്‍:ഫാസിസ്റ്റ് വിരുദ്ധ മനോഭാവം വീട്ടില്‍നിന്ന് തന്നെ തുടങ്ങണമെന്ന ഓര്‍മപ്പെടുത്തലാണ് ശബരിമല പ്രശ്‌നമെന്ന്  എഴുത്തുകാരി എസ് ശാരദക്കുട്ടി.  സ്ത്രീകളെ സാമൂഹ്യ പ്രതിബദ്ധതയിലേക്ക്  തിരിച്ചു കൊണ്ടുവന്നില്ലെങ്കില്‍ അവര്‍  രാഹുല്‍ ഈശ്വറിനെ പോലെ ബുദ്ധിശൂന്യരായ കുട്ടികളെ തെരുവിലിറക്കും. ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സില്‍ സംസാരിക്കുകയായിരുന്നു  അവര്‍. 

ജനനി പൂജ, പാദപൂജ എന്നിങ്ങനെ ഉരുവിടുന്ന സംഘപരിവാരങ്ങള്‍  അമ്മയാണെങ്കിലും തങ്ങളെ അനുസരിക്കില്ലെങ്കില്‍ തെറിവിളിക്കാമെന്നാണ്   സമൂഹത്തിന് കാണിച്ചുതരുന്നത്.  യുക്തിയും ചിന്തയുമില്ലാത്ത ഒരു കൂട്ടത്തെ ഉണ്ടാക്കി നുണകള്‍ പ്രചരിപ്പിച്ചാണ് അവര്‍  വിശ്വാസികളെ സൃഷ്ടിക്കുന്നത്. ഓരോ നുണ പൊളിയുമ്പോഴും പുതിയ കള്ളത്തരവുമായി വരുന്നു. അവരുടെ പിന്നാലെ നടക്കുന്നവര്‍ അത് തിരിച്ചറിയുന്നില്ല എന്നത് ദുഃഖകരമാണെന്ന് ശാരദക്കുട്ടി പറഞ്ഞു.  

കുറച്ചുകാലമായി വീടുകളെയും ക്ഷേത്രങ്ങളെയും  കേന്ദ്രീകരിച്ച് കൃത്യമായ രൂപരേഖയോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ശബരിമലയുടെ പേരില്‍ തെരുവില്‍ കാണുന്നത്. സ്ത്രീ പ്രത്യുല്‍പാദനത്തിന് തയ്യാറായി എന്ന് തെളിയിക്കുന്ന ഒന്നാണ് ആര്‍ത്തവം. അത് അശുദ്ധിയാണെങ്കില്‍ അതില്ലാത്ത എത്രയോ പെണ്‍കുട്ടികള്‍  വിവാഹം നടക്കാതെ നമ്മുടെ ഇടയിലുണ്ട്. അവരെ വിവാഹം കഴിക്കാന്‍ തെരുവിലിറങ്ങുന്നവര്‍ തയ്യാറാവുമോയെന്ന് ശാരദക്കുട്ടി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com