കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്നുവീണു; 50 പൊലീസുകാര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

പൊലീസ് അസോസിയേഷന്റെ പഠന ക്യാമ്പ് നടക്കവെ, റിസോര്‍ട്ട് തകര്‍ന്നുവീണ് നിരവധി പൊലീസുകാര്‍ക്ക് പരിക്ക്
കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്നുവീണു; 50 പൊലീസുകാര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

കണ്ണൂര്‍: പൊലീസ് അസോസിയേഷന്റെ പഠന ക്യാമ്പ് നടക്കവെ, റിസോര്‍ട്ട് തകര്‍ന്നുവീണ് നിരവധി പൊലീസുകാര്‍ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെ മറ്റു സംവിധാനങ്ങളുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 

കണ്ണൂര്‍ തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലെ ഓഡിറ്റോറിയം തകര്‍ന്നാണ് അപകടമുണ്ടായത്. 50 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. പൊലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. ക്ലാസിന്റെ ഉദ്ഘാടന സമയത്ത് ഓഡിറ്റോറിയം തകര്‍ന്ന് വീഴുകയായിരുന്നു. ഉദ്ഘാടനപരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരും ഓഡിറ്റോറിയത്തില്‍ പ്രവേശിച്ച സമയത്താണ് അപകടമുണ്ടായത്. കൂടുതല്‍ ആളുകളെ താങ്ങാനുളള ശേഷി ഓഡിറ്റോറിയത്തിന് ഇല്ലാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

സംഭവം നടന്ന് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലുളള സംഘം സംഭവസ്ഥലത്ത്  എത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com