വിധിയെ എതിർത്തവരുടേത് ക്രിയാത്മക വിമർശനം ; ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹർജിക്ക് അനുമതിയില്ല

വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതിഅലക്ഷ്യ നടപടി എടുക്കാനാവില്ല
വിധിയെ എതിർത്തവരുടേത് ക്രിയാത്മക വിമർശനം ; ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹർജിക്ക് അനുമതിയില്ല

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കുന്നത് തടയപ്പെട്ട സംഭവത്തിൽ കോടതി അലക്ഷ്യ ഹർജിക്ക് അനുമതിയില്ല.  സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് അനുമതി നിഷേധിച്ചത്. വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതിഅലക്ഷ്യ നടപടി എടുക്കാനാവില്ല. കോടതി വിധി എതിർത്തവരുടേത് ക്രിയാത്മക വിമർശനം. കോടതി അലക്ഷ്യ കുറ്റം ചെയ്തിട്ടില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. 

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പ്രക്ഷോഭങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവർക്കെതിരെ കോടതി അലക്ഷ്യ നടപടികൾക്ക് അനുമതി തേടി മുന്‍ എസ്എഫ്‌ഐ നേതാവ് ഡോ. ഗീനാകുമാരി, എവി വര്‍ഷ എന്നിവരാണ്  അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികളില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതിയോടെയേ തുടര്‍നടപടിയെടുക്കാനാവൂ. എന്നാൽ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറി. തുടർന്നാണ് അപേക്ഷ സോളിസിറ്റർ ജനറലിന്റെ മുന്നിലെത്തിയത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, സിനിമ നടന്‍ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബി ജെ പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, പന്തളം കൊട്ടാര പ്രതിനിധി രാമവര്‍മ എന്നിവര്‍ക്ക് എതിരെയായിരുന്നു ഹര്‍ജികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com