പിണറായിയല്ല, ഈദി അമീന്റെ മൂത്താപ്പ വിചാരിച്ചാലും കഴിയില്ല ഒരു അവിശ്വാസിക്കും ആചാരലംഘനം നടത്താനെന്ന് കെ.സുരേന്ദ്രന്‍

കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളു. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്
പിണറായിയല്ല, ഈദി അമീന്റെ മൂത്താപ്പ വിചാരിച്ചാലും കഴിയില്ല ഒരു അവിശ്വാസിക്കും ആചാരലംഘനം നടത്താനെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പിണറായി വിജയനല്ല, ഈദി അമീന്റെ മൂത്താപ്പ വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ഒരവിശ്വാസിക്കും കഴിയില്ലെന്ന് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളു. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്. വിധി മറികടക്കുവാനുള്ള വഴി നോക്കുന്നതാണ് പിണറായിക്കും കൂട്ടര്‍ക്കും നല്ലതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com