ഡിവൈഎഫ്‌ഐക്ക് പുതിയനേതൃത്വം; എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെയും പ്രസിഡന്റായി എസ് സതീഷിനെയും തെരഞ്ഞടുത്തു
ഡിവൈഎഫ്‌ഐക്ക് പുതിയനേതൃത്വം; എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെയും പ്രസിഡന്റായി എസ് സതീഷിനെയും തെരഞ്ഞടുത്തു.  എസ്.കെ.സജീഷാണ് ട്രഷറര്‍. നിലവിലെ ഭാരവാഹികളായ എം.സ്വരാജും എ.എന്‍.ഷംസീറും പി.ബിജുവും ഒഴിഞ്ഞതോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 90 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞടുത്തു.

ഡിവൈഎഫ്‌ഐയുടെ ചുമതലയുള്ള എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഫ്രാക്ഷനാണ് തീരുമാനമെടുത്തത്. പ്രായപരിധി കര്‍ശനമാക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിര്‍ദേശം നല്‍കിയതോടെയാണ് റഹീമടക്കമുള്ളവര്‍ നേതൃത്വത്തിലേയ്ക്ക് എത്തിയത്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com