'വിശ്വാസതട്ടിപ്പ്'; ആര്‍എസ്എസ്, കോണ്‍ഗ്രസ് തനിസ്വരൂപം തുറന്നുകാട്ടി എംഎം മണി

'വിശ്വാസതട്ടിപ്പ്'; ആര്‍എസ്എസ്, കോണ്‍ഗ്രസ് തനിസ്വരൂപം തുറന്നുകാട്ടി എംഎം മണി
'വിശ്വാസതട്ടിപ്പ്'; ആര്‍എസ്എസ്, കോണ്‍ഗ്രസ് തനിസ്വരൂപം തുറന്നുകാട്ടി എംഎം മണി

ഇടുക്കി: വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നതെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും മുകളില്‍ ആചാരങ്ങളെ സ്ഥാപിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വിശ്വാസത്തിന്റെ പേരിലുള്ള ഇവരുടെ കള്ളത്തരം അയോധ്യയിലെ മുസ്ലിം പള്ളിയുടെ കാര്യത്തില്‍ ഇവര്‍ കൈക്കൊണ്ട ഇരട്ടത്താപ്പ് നയത്തില്‍ വ്യക്തമാണെന്നും എംഎം മണി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

#കോണ്‍ഗ്രസ്#ബിജെപി #വിശ്വാസത്തട്ടിപ്പ്

കോണ്‍ഗ്രസ്സും ബി.ജെ.പി.യും ആര്‍.എസ്.എസ്സും വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നത്. സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും മുകളില്‍ ആചാരങ്ങളെ സ്ഥാപിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വിശ്വാസത്തിന്റെ പേരിലുള്ള ഇവരുടെ കള്ളത്തരം അയോധ്യയിലെ മുസ്ലിം പള്ളിയുടെ കാര്യത്തില്‍ ഇവര്‍ കൈക്കൊണ്ട ഇരട്ടത്താപ്പ് നയത്തില്‍ വ്യക്തമാണ്. 464 വര്‍ഷം പഴക്കമുള്ള പള്ളിക്കകത്ത് ശ്രീരാമന്റെയും സീതയുടെയും വിഗ്രഹം കൊണ്ടുവച്ചത് ആര്‍.എസ്.എസ്. കാരാണ്. ആ വിഗ്രഹം അവിടെ ഇരുത്തി സംരക്ഷിച്ചത് കോണ്‍ഗ്രസ്സും സര്‍ദാര്‍ വല്ലഭായ് പട്ടേലുമാണ്. അവിടെ ശിലാന്യാസം നടത്താന്‍ സൗകര്യം ചെയ്തു കൊടുത്തത് രാജീവ് ഗാന്ധിയാണ്. അദ്വാനിയും ആര്‍.എസ്.എസ്. നേതാക്കളും രഥയാത്രയായി ചെന്ന് പള്ളി പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസിനെയും പട്ടാളത്തെയും മാറ്റി നിര്‍!ത്തി സൗകര്യം ചെയ്തു കൊടുത്തതും കോണ്‍ഗ്രസുകാര്‍! തന്നെ. മാത്രമല്ല, ഇതിനെത്തുടര്‍ന്ന് രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങളുണ്ടായപ്പോള്‍! കോണ്‍ഗ്രസ് മൗനം പാലിക്കുകയും ചെയ്തു. ഇപ്പോള്‍! ശബരിമല വിഷയത്തില്‍ വിശ്വാസത്തട്ടിപ്പ് നടത്തുന്ന ഇവരുടെ തനിസ്വരൂപം ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com