ശബരിമല വിധിയുടെ മറവിൽ കേരളത്തിൽ കലാപം സൃഷ്ടിക്കാനാണ് ആർഎസ്എസിന്റെ ശ്രമം: തോമസ് ഐ​സ​ക്

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ കേ​ര​ള​ത്തി​ൽ ക​ലാ​പം സൃ​ഷ്ടി​ക്കാ​നാ​വു​മോ എ​ന്നാ​ണ് ആ​ർ​എ​സ്എ​സ് പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്.
ശബരിമല വിധിയുടെ മറവിൽ കേരളത്തിൽ കലാപം സൃഷ്ടിക്കാനാണ് ആർഎസ്എസിന്റെ ശ്രമം: തോമസ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശനവുമായി ബന്ധപ്പെട്ട സു​പ്രീം​കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ കേ​ര​ള​ത്തി​ൽ ക​ലാ​പം സൃ​ഷ്ടി​ക്കാ​നാ​വു​മോ എ​ന്നാ​ണ് ആ​ർ​എ​സ്എ​സ് പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച മു​ൻ​നി​ല​പാ​ട് ആ​ർ​എ​സ്എ​സ് വി​ഴു​ങ്ങി​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും വി​ശ്വാ​സ​ങ്ങ​ളെ കു​ത്തി​യി​ള​ക്കാ​ൻ അ​വ​ർ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ മ​റ​യാ​ക്കു​ക​യാ​ണ്.  

മ​ഹാ​രാ​ഷ്ട്ര ഭ​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സോ മ​റ്റേ​തെ​ങ്കി​ലും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യോ ആ​യി​രു​ന്നെ​ങ്കി​ൽ തൃ​പ്തി ദേ​ശാ​യി​യെ ശ​നീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ബി​ജെ​പി അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നു. ശ​നി ക്ഷേ​ത്ര​ത്തെ മു​ൻ​നി​ർ​ത്തി വ​ർ​ഗീ​യ​ചേ​രി​തി​രി​വും ക​ലാ​പ​വും സൃ​ഷ്ടി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ടം കൊ​യ്യേ​ണ്ട സാ​ഹ​ച​ര്യം ബി​ജെ​പി​ക്കി​ല്ല. അ​തു​കൊ​ണ്ട് കോ​ട​തി​വി​ധി ന​ട​പ്പാ​യി. തൃ​പ്തി ദേ​ശാ​യി ശ​നി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ചു. സ​മാ​ന​മാ​യ കോ​ട​തി​വി​ധി​യാ​ണ് ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ലും ഉ​ണ്ടാ​യ​ത്. പ​ക്ഷേ, ഇ​വി​ടെ തൃ​പ്തി ദേ​ശാ​യി​യെ ത​ട​യു​ന്ന നാ​ട​കം ക​ളി​ക്കു​ക​യാ​ണ് സം​ഘ​പ​രി​വാ​രം- തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

തൃ​പ്തി ദേ​ശാ​യി​വ​രു​ന്ന വി​മാ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളും എ​ത്തി​ച്ചേ​രു​ന്ന സ​മ​യ​വും കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് നേ​ര​ത്തെ ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തൊ​ക്കെ കൂ​ട്ടി​വാ​യി​ച്ചാ​ൽ തൃ​പ്തി ദേ​ശാ​യി​യു​ടെ വ​ര​വും നെ​ടു​മ്പാശ്ശേ​രി​യി​ലെ പ്ര​തി​ഷേ​ധ​വും ആ​സൂ​ത്ര​ണം ചെ​യ്ത​ത് കേ​ന്ദ്രം ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. കേ​ര​ള​മാ​കെ​യൊ​രു ക​ലാ​പം സൃ​ഷ്ടി​ക്കാ​ൻ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും നോ​ക്കി​യി​ട്ടും ആ​ർ​എ​സ്എ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ശ​ബ​രി​മ​ല​യെ സം​ബ​ന്ധി​ച്ച സു​പ്രിം​കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ അ​തു സാ​ധ്യ​മാ​കു​മോ എ​ന്നാ​ണ് അ​വ​ർ പ​രീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നു​വേ​ണ്ടി​യാ​ണ് ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച മു​ൻ​നി​ല​പാ​ട് ആ​ർ​എ​സ്എ​സ് വി​ഴു​ങ്ങി​യ​ത്.

പു​രു​ഷ​നു പ്ര​വേ​ശ​ന​മു​ള്ള എ​ല്ലാ സ്ഥ​ല​ത്തും സ്ത്രീ​ക്കും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നു വാ​ദി​ച്ച​വ​രാ​ണ് തൃ​പ്തി ദേ​ശാ​യി​യെ എ​യ​ർ​പോ​ർ​ട്ടി​ൽ ത​ട​ഞ്ഞ​ത്. വി​ശ്വാ​സം, ആ​രാ​ധ​ന, ഭ​ക്തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളോ​ടു സം​ഘ​പ​രി​വാ​റു​കാ​രു​ടെ നി​ല​പാ​ട് എ​ത്ര സ​ത്യ​സ​ന്ധ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക​ത്തി​ലെ സു​ഗ്ഗ​ല​മ്മാ ദേ​വീ​ക്ഷേ​ത്ര​ത്തി​ന്‍റെ അ​നു​ഭ​വ​ത്തി​ൽ​നി​ന്ന് ന​മു​ക്കു മ​ന​സി​ലാ​യ​താ​ണ്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​രു​ന്പ​യി​ര് കൈ​ക്ക​ലാ​ക്കാ​ൻ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ ​ക്ഷേ​ത്രം റെ​ഡ്ഡി സ​ഹോ​ദ​രന്‍മാ​രു​ടെ ഖ​നി മാ​ഫി​യ ബോം​ബു​വ​ച്ചു ത​ക​ർ​ത്തു ക​ള​ഞ്ഞു. ആ​ചാ​ര​ങ്ങ​ളെ​യും അ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും കൂ​ട്ടു​പി​ടി​ച്ചാ​ണ് അ​ന്പ​ലം ത​ക​ർ​ത്ത​ത്. 

ക്ഷേ​ത്രം നി​ല​നി​ന്ന കു​ന്നി​ന​ടി​യി​ൽ ഇ​രു​ന്പ​യി​രു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ ദേ​വീ​വി​ഗ്ര​ഹ​ത്തി​ന്‍റെ ചൈ​ത​ന്യം കു​റ​ഞ്ഞു എ​ന്ന് ആ​ദ്യം പ്ര​ച​രി​പ്പി​ച്ചു. തു​ട​ർ​ന്ന് കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ബ്രാ​ഹ്മ​ണ​പു​രോ​ഹി​ത​രെ അ​ണി​നി​ര​ത്തി ഹോ​മ​വും പൂ​ജ​യും. അ​വ​സാ​നം മ​റ്റൊ​രു വി​ഗ്ര​ഹ​ത്തി​ലേ​യ്ക്ക് ദേ​വി​യു​ടെ ചൈ​ത​ന്യം ആ​വാ​ഹി​ച്ചു​വെ​ന്ന് വി​ശ്വാ​സി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി.

ആ ​വി​ഗ്ര​ഹം മ​റ്റൊ​രു അ​ന്പ​ല​ത്തി​ൽ സ്ഥാ​പി​ച്ചു. എ​ല്ലാം ബി​ജെ​പി നേ​താ​ക്ക​ളാ​യ റെ​ഡ്ഡി സ​ഹോ​ദ​ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥ. ഇ​താ​ണ് ആ​ചാ​ര​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ങ്ങ​ൾ​ക്കും ബി​ജെ​പി​യു​ടെ​യും സം​ഘ​പ​രി​വാ​റി​ന്‍റെ​യും നേ​താ​ക്ക​ൾ ക​ൽ​പ്പി​ക്കു​ന്ന വി​ല. വി​ശ്വാ​സ​ങ്ങ​ളെ കു​ത്തി​യി​ള​ക്കാ​ൻ അ​വ​ർ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ മ​റ​യാ​ക്കു​മെ​ന്നും ഈ ​കെ​ണി​യി​ൽ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ൾ വീ​ഴാ​ൻ പാ​ടി​ല്ലെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com