ശബരിമലയില്‍ പൊലീസിന്റെ ഗുണ്ടാ വിളയാട്ടമെന്ന് ബിജെപി

ശബരിമലയില്‍ പൊലീസിന്റെ ഗുണ്ടാ വിളയാട്ടമെന്ന് ബിജെപി
ശബരിമലയില്‍ പൊലീസിന്റെ ഗുണ്ടാ വിളയാട്ടമെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമലയില്‍ പോലീസിന്റെ ഗുണ്ടാ വിളയാട്ടമെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അകാരണമായാണ് പൊലീസ അറസ്റ്റ് ചെയ്തത്.അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന പോലീസ് രാജാണ് ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

നാളെ ഗണപതിഹോമവും, നെയ്യഭിഷേകവും അദ്ദേഹം മുന്‍കൂട്ടി ബുക്ക് ചെയ്താണ് കെ.സുരേന്ദ്രന്‍ എത്തിയത്. ഇതിന്റെ രസീതുകളും അദ്ദേഹത്തിന്റെ കൈവശം ഉണ്ട്. ശബരിമലയില്‍ ഇരുമുടിക്കെട്ടുമേന്തി എത്തുന്ന എല്ലാ ഭക്തര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അവകാശമുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി ധരിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ ഇതൊന്നും നോക്കാതെ യാതൊരുവിധ പ്രകാപനവും കൂടാതെയാണ് അദ്ദേഹത്തെ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ബിജെപി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ പോലീസിന്റെ ഗുണ്ടാ വിളയാട്ടം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അകാരണമായി അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ഒപ്പമെത്തിയ 7 അയ്യപ്പ ഭക്തരേയും നിലയ്ക്കല്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

യാതൊരു കാരണവും ബോധ്യപ്പെടുത്താതെ പ്രകോപനവുമില്ലാതെയാണ് ഇരുമുടിക്കെട്ടുമേന്തി ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്. അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന പോലീസ് രാജാണ് ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

നാളെ ഗണപതിഹോമവും, നെയ്യഭിഷേകവും അദ്ദേഹം മുന്‍കൂട്ടി ബുക്ക് ചെയ്താണ് കെ.സുരേന്ദ്രന്‍ എത്തിയത്. ഇതിന്റെ രസീതുകളും അദ്ദേഹത്തിന്റെ കൈവശം ഉണ്ട്.
ശബരിമലയില്‍ ഇരുമുടിക്കെട്ടുമേന്തി എത്തുന്ന എല്ലാ ഭക്തര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അവകാശമുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി ധരിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. 
എന്നാല്‍ ഇതൊന്നും നോക്കാതെ യാതൊരുവിധ പ്രകാപനവും കൂടാതെയാണ് അദ്ദേഹത്തെ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com