പൊലീസ് മര്‍ദ്ദിച്ചു; ഭക്ഷണം തന്നില്ല; പ്രാഥമിക ആവശ്യങ്ങള്‍ അനുവദിച്ചില്ലെന്ന് കെ സുരേന്ദ്രന്‍; പച്ചക്കളളമെന്ന് പൊലീസ്

പൊലീസ് മര്‍ദ്ദിച്ചു; ഭക്ഷണം തന്നില്ല; പ്രാഥമിക ആവശ്യങ്ങള്‍ അനുവദിച്ചില്ലെന്ന് കെ സുരേന്ദ്രന്‍; പച്ചക്കളളമെന്ന് പൊലീസ്

പൊലീസ് മര്‍ദ്ദിച്ചു; ഭക്ഷണം തന്നില്ല; പ്രാഥമിക ആവശ്യങ്ങള്‍ അനുവദിച്ചില്ലെന്ന് കെ സുരേന്ദ്രന്‍; പച്ചക്കളളമെന്ന് പൊലീസ്

പമ്പ: പൊലീസിന്റെത് പ്രതികാര നടപടിയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇന്നലെ രാത്രി നിലയ്ക്കലില്‍ അറസ്റ്റിലായ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. തന്നെ പൊലീസ് ബലം പ്രയോഗിച്ച് പുലര്‍ച്ചെ മൂന്ന് മണിക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്താന്‍ താന്‍ എന്തുകുറ്റമാണ് ചെയ്തതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. 

അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് തന്നെ മര്‍ദ്ദിച്ചു. കുടിവെള്ളമോ ഭക്ഷണമോ തന്നില്ല. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിച്ചില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ആയ്യപ്പന്റെ ആചാരസംരക്ഷണത്തിന് വേണ്ടി ഒരായുസ്സ് മുഴുവന്‍ ജയിലില്‍ കിടക്കാനും തനിക്ക് മടിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പുലര്‍ച്ചെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായി ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനില്‍നിന്ന് ഇറക്കിയപ്പോഴായിരുന്നു പ്രതികരണം.എന്നാല്‍ പൊലീസ് മര്‍ദ്ദിച്ചതിന്റെ ഒരു ലക്ഷണങ്ങളും വൈദ്യപരിശേധനയില്‍ കണ്ടെത്താനായിട്ടില്ല. 

ഒ.ബി.സി മോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ്് രാജന്‍ തറയില്‍, കര്‍ഷമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എം.എസ്. സന്തോഷ് എന്നിവരാണ് സുരേന്ദ്രനൊപ്പമുള്ളത്.പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.  ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com