ശബരിമല പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി; പിണറായിക്ക് മുന്‍പില്‍ മുട്ടുമടക്കില്ല; സംയമനം ബലഹീനതയല്ലെന്ന് ശ്രീധരന്‍പിള്ള

ശബരിമല പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി; പിണറായിക്ക് മുന്‍പില്‍ മുട്ടുമടക്കില്ല; സംയമനം ബലഹീനതയല്ലെന്ന് ശ്രീധരന്‍പിള്ള

ശബരിമല പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി - പിണറായിക്ക് മുന്‍പില്‍ മുട്ടുമടക്കില്ല - സംയമനം ബലഹീനതയല്ലെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സുരേന്ദ്രനെതിരെ പൊലീസ് കള്ളക്കേസാണ് ചുമത്തിയതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി സംയമനം പാലിക്കുന്നത് ബലഹീനതയായി കാണരുതെന്നും പിഎസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയെ പൊലീസിന്റെ തേര്‍വാഴ്ചയ്ക്ക് വിട്ടുകൊടുക്കില്ല. സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും പ്രതിഷേധം തുടരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പൊലീസിന്റെ നരനായാട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. കേന്ദ്രനിര്‍ദ്ദേശത്തിന്റെ ്അടിസ്ഥാനത്തിലാകും  സമരരൂപമെന്നും അദ്ദേഹം പറഞ്ഞു

ശബരിമലയില്‍ വിശ്വാസികളുടെ അടിസ്ഥാനാവശ്യങ്ങളാണ് പൊലീസ് നിഷേധിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി സമരരംഗത്തിറക്കും. കുട്ടികള്‍ക്ക് വെള്ളം പോലും ലഭിക്കുന്നില്ല. നെയ്യപ്പഭിഷേകം നടത്താന്‍ പറ്റാത്ത സാഹചര്യമാണ്. ഭക്ഷണശാലകള്‍ പൂട്ടുന്ന അവസ്ഥ. 7000 പൊലീസുകാര്‍ സന്നിധാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ കവര്‍ന്നെടുത്തിരിക്കുകയാണെന്നും ശ്രീധര്‍പിള്ള പറഞ്ഞു.എന്തും ഭക്തജനങ്ങള്‍ സഹിക്കട്ടെയെന്നാണ് പൊലീസിന്റെ നിലപാട്. ഇത് കൈയും കെട്ടി നോക്കിയിരിക്കാന്‍ ആകില്ല. അയ്യപ്പദര്‍നത്തിനെത്തുന്നവരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിനെതിരെയും ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥതതയിലും പ്രതിഷേധിച്ച് ബിജെപി ഇന്ന് സായാഹ്നധര്‍ണ നടത്തുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഇന്ന് നാല് മണി മുതല്‍ പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് മുന്നില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ.ശ്രീധരന്‍ പിള്ളയും മുതിര്‍ന്ന നേതാവ് ഓ.രാജഗോപാലും സായാഹ്നധര്‍ണക്കു നേതൃത്വം നല്‍കുമെന്ന് അ്‌ദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com