കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; പരിഗണിക്കുന്നത് തിരുവല്ല കോടതി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് അവധിയായതിനെ തുടര്‍ന്ന് തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപ
കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; പരിഗണിക്കുന്നത് തിരുവല്ല കോടതി

 പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് അവധിയായതിനെ തുടര്‍ന്ന് തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഐപിസി 353 അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയിരിക്കുന്നത്. 

 ശനിയാഴ്ച വൈകിട്ടോടെയാണ് സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലയ്ക്കലില്‍വച്ച് അറസ്റ്റിലായ സുരേന്ദ്രനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഒബിസി മോര്‍ച്ച തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ രാജന്‍ തറയില്‍, കര്‍ഷകമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എംഎസ് സന്തോഷ് എന്നിവരെയും സുരേന്ദ്രനൊപ്പം അറസ്റ്റ് ചെയ്തിരുന്നു. ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ എ നാഗേഷ്, കോട്ടയം ജില്ലാ സെക്രട്ടറി ലിജിന്‍ലാന്‍, വി സി അജി എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും പിന്നീട് കേസില്‍ നിന്ന് ഇവരെ ഒഴിവാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com