'മിന്നല്‍ കൊറിയര്‍', 24 മണിക്കൂറിനകം വീടുകളില്‍ പാഴ്‌സല്‍ എത്തിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി; സേവനം വെളളിയാഴ്ച മുതല്‍ 

സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ കൊറിയര്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി
'മിന്നല്‍ കൊറിയര്‍', 24 മണിക്കൂറിനകം വീടുകളില്‍ പാഴ്‌സല്‍ എത്തിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി; സേവനം വെളളിയാഴ്ച മുതല്‍ 

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ കൊറിയര്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി . കേരളത്തില്‍ എവിടെയും 24 മണിക്കൂറിനകം എത്തിക്കാനാകുന്ന തരത്തിലാവും പ്രവര്‍ത്തനം. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാല്‍ ഈയിടെ നിര്‍ത്തലാക്കിയ കൊറിയര്‍ സര്‍വീസ് ഒക്ടോബര്‍ അഞ്ചുമുതലാണ് കെഎസ്ആര്‍ടിസി പുനരാരംഭിക്കുന്നത്.

രാപകലില്ലാത്ത പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളിലുടെ 24 മണിക്കൂറും പാഴ്‌സലുകള്‍ അയയ്ക്കാം. പാഴ്‌സലുകള്‍ ഡിപ്പോകളിലെത്തി സ്വീകരിക്കേണ്ടിയിരുന്ന സ്ഥാനത്ത് കെഎസ്ആര്‍ടിസി വഴി നേരിട്ട് വീടുകളിലേക്കെത്തിക്കുകയും ചെയ്യും. കേരളത്തിനകത്തും പുറത്തുമുളള 97 ഡിപ്പോകളിലും സേവനം ലഭ്യമാക്കും. ഇതിനായി തിരുവനന്തപുരം ആസ്ഥാനമായ ടെറാപ്ലെയ്ന്‍ എക്‌സ്പ്രസ് കൊറിയര്‍ എന്ന സ്ഥാപനവുമായി കെഎസ്ആര്‍ടിസി കരാറായിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ 5600 ബസുകളില്‍ പാഴ്‌സലുകള്‍ കയറ്റി അയയ്ക്കാം. ഓരോ ബസിലും 8 അടി സ്ഥലം വീതം കൊറിയര്‍ സര്‍വീസിനായി നീക്കിവെച്ചിട്ടുണ്ട്. 3 വര്‍ഷത്തേക്കാണ് കരാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com