ഹിന്ദുസംഘടനകളുടെ മൗനം വിശ്വാസികളോട് കാണിക്കുന്ന അനീതി; കോടതിക്ക് പുറത്താണ് വിശ്വാസമെന്നും പി പി മുകുന്ദന്‍

ഹിന്ദുസംഘടനകളുടെ മൗനം വിശ്വാസികളോട് കാണിക്കുന്ന അനീതി; കോടതിക്ക് പുറത്താണ് വിശ്വാസമെന്നും പി പി മുകുന്ദന്‍
ഹിന്ദുസംഘടനകളുടെ മൗനം വിശ്വാസികളോട് കാണിക്കുന്ന അനീതി; കോടതിക്ക് പുറത്താണ് വിശ്വാസമെന്നും പി പി മുകുന്ദന്‍

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ ചില ഹൈന്ദവ സംഘടനകളുടെ മൗനം ഹൈന്ദവ വിശ്വാസികളോട് കാണിക്കുന്ന അനീതിയാണെന്ന് ബിജെപി നേതാവ് പിപി മുകുന്ദന്‍. സത്രീ പ്രവേശനവിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ഗൂഢാലോചനയുണ്ട്. കോടതിക്ക് പുറത്താണ് വിശ്വാസം. തമിഴ്‌നാട്ടില്‍ മുന്‍പ് ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം വിശ്വാസത്തിന് വേണ്ടി ചെറുത്തുനില്‍പ്പ് നടത്തിയപ്പോള്‍ അത് തിരുത്തേണ്ടി വന്നെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരെ എന്‍എസ്എസും ചെറിയ സംഘടനകളും മാത്രമാണ് രംഗത്തുവന്നത്. പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധികളും വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുമതത്തിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ കോടതി വിധി ഉണ്ടായിട്ടുണ്ട്. അതൊന്നും ഇതുവരെ നടപ്പിലായിട്ടില്ല പിപി മുകുന്ദന്‍ പറഞ്ഞു.

കൊട്ടിയൂരില്‍ ഉത്സവത്തിന്റെ അവസാനത്തെ അഞ്ചുനാളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഇത് നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ്. തളിപ്പറമ്പ് രാജരാജശ്വേര ക്ഷേത്രത്തില്‍ പകല്‍ പ്രവേശനമില്ല. രാത്രി അത്താഴപൂജയ്ക്ക് ശേഷമാണ് ഇവിടെ സ്ത്രീകള്‍ക്ക് അകത്തു പ്രവേശനമെന്ന് മുകുന്ദന്‍ പറഞ്ഞു.ഭക്തകളായ സ്ത്രീകള്‍ പ്രായപരിധിക്കപ്പുറത്തുനിന്ന് ക്ഷേത്രദര്‍ശനം നടത്തുമെന്ന് കരുതുന്നില്ല. ജയമാല എന്ന സിനിമാ നടി വന്നുപോയപ്പോള്‍ ദേവസ്വത്തിന്റെ അനുമതിയോടെ ജ്യോതിഷി പ്രശ്‌നം വെച്ചു. അശുദ്ധിയുണ്ടായത് ചൂണ്ടിക്കാട്ടിയതായും പിപി മുകുന്ദന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com